*നിയന്ത്രണം വിട്ട കാർ ഇടിച്ചു; സിനിമാ നടനുൾപ്പെടെ രണ്ടു പേർക്ക് ദാരുണാന്ത്യം*
കൂത്തുപറമ്പ് : കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കണ്ണവം പൊലീസ് സ്റ്റേഷന് മുൻ വശത്ത് ടയർ പഞ്ചറ് കട നടത്തുന്ന തൊടീക്കളം കൂടൽ എള്ളുകണ്ടി വീട്ടിൽ പുതുക്കുടി സജീഷ് എന്ന ബാബു (52), കണ്ണവം സ്വദേശിയായ ഇസ്മായിൽ (52) എന്നിവരാണ് മരിച്ചത്. പേരാവൂർ ഭാഗത്തു നിന്ന് എത്തിയ കാർ കണ്ണവം ഭാഗത്തേക്ക് നടന്നു പോവുകയായിരുന്ന ഇരുവരെയും ഇടിച്ച ശേഷം പൊലീസിന്റെ ക്യാമറ പോസ്റ്റ് ഇടിച്ച് തകർത്താണ് നിന്നത്.
ഇരുവരും സംഭവം സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ മരണപ്പെട്ട ഇസ്മായിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കണ്ണവത്ത് പരേതരായ ആയിഷയുടെയും അബ്ദുറഹ്മാന്റെയും മകനാണ്.
മങ്ങാടൻ വാസുവിന്റെയും കമലയുടെയും മകനാണ് മരണപ്പെട്ട സജീഷ്. ഭാര്യ: പ്രസീത. മക്കൾ: അനു സജീഷ് (വിദ്യാർഥി തലശ്ശേരി ബ്രണ്ണൻ കോളജ്), ആരോമൽ (വിദ്യാർഥി ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ). സഹോദരങ്ങൾ: ലിനീഷ് കുമാർ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments