ദേശീയവേദി നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സരം: അഹമ്മദ് അലി മരുതടുക്കം, ഷമീമ ഹമീദ് കാവിൽ ജേതാക്കൾ.
മൊഗ്രാൽ : മൊഗ്രാൽ ദേശീയവേദി 2026- നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രവചന മത്സരത്തിൽ 26 വീതം മാർക്ക് നേടി കുണ്ടംകുഴി മരുതടുക്കം സ്വദേശി എ.അഹമ്മദലി, ചൗക്കി കാവിൽ ഹൗസിലെ ഷമീമ ഹമീദ് എന്നിവർ ജേതാക്കളായി. 26 വീതം മാർക്ക് നേടിയ നാലുപേരിൽ നിന്ന് നറുക്കെടുത്താണ് ഇവരെ വിജയികളായി തെരഞ്ഞെടുത്തത്.
തീപാറും പോരാട്ടം നടന്ന 30 മണ്ഡലങ്ങളിലെ വിജയികൾ, അടുത്ത മുഖ്യമന്ത്രി, ഓരോ മുന്നണിക്കും ലഭിക്കുന്ന സീറ്റുകൾ എന്നിവ പ്രവചിക്കാനായിരുന്നു മത്സരം. കാഞ്ഞങ്ങാട് മുതൽ മഞ്ചേശ്വരം വരെയുള്ള 600 ഓളം വോട്ടർമാർ മത്സരത്തിൽ പങ്കെടുത്തു.ബേപ്പൂർ, മണലൂർ,കഴക്കൂട്ടം നേമം എന്നീ മണ്ഡലങ്ങളിലെ വിജയികളെ കണ്ടെത്തുന്നതിലും എൻ.ഡി.എ അടക്കം ഓരോ മുന്നണിക്കും ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കൃത്യമായി പ്രവചിക്കുന്നതിലുമാണ് പലർക്കും അടിതെറ്റിയത്. 26 വീതം മാർക്ക് നേടി നറുക്കെടുപ്പിൽ പുറത്തായ അബ്ദുള്ള ഗ്രീൻപീസ്, അമീന ലിയാ കരീം എന്നിവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകും.
വിജയികളെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ പ്രസിഡണ്ട് സിദ്ദീഖ് റഹ്മാൻ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി ടൈൽസ്, ടി കെ അൻവർ, എം എ മൂസ, മുഹമ്മദ് സ്മാർട്ട്, എം ജി എ റഹ്മാൻ, എ എച്ച് ഇബ്രാഹിം, ഖാദർ മൊഗ്രാൽ എന്നിവർ പങ്കെടുത്തു.
ദേശീയവേദി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ വെച്ച് വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments