Breaking News

മഹത്തുക്കൾ ജനഹൃദയങ്ങളിൽ ജീവിക്കുന്നത് അവർ നേടിയെടുത്ത ആത്മീയത കൊണ്ട്.-സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ.

മൊഗ്രാൽ . മഹത്തുക്കൾ കാണിച്ചുതന്ന ആത്മീയതയുടെയും, സഹിഷ്ണുതയുടെയും പാതയിലൂടെ സഞ്ചരിച്ച് സമൂഹത്തിന് വെളിച്ചമേകുന്നവരായി മാറാൻ നമുക്ക് കഴിഞ്ഞാൽ ഇത്തരം ഉറൂസ് നേർച്ചകൾ  ധന്യമാവുകയുള്ളൂ വെന്ന് പൈക്ക മേഖലാ ഖാസി സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ പറഞ്ഞു.വലിയുള്ളാഹി അറബി ഹാജി(റ) മൊഗ്രാൽ മഖാം ഉറൂസ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 വലിയുല്ലാഹി അറബി ഹാജി(റ)പോലുള്ള ഔലിയാക്കളും, മഹത്തുക്കളും അല്ലാഹുവിലേക്ക് അടുത്തതും, ജനഹൃദയങ്ങളിൽ ജീവിക്കുന്നതും അവരുടെ അധികാരമോ, സമ്പത്തോ കൊണ്ടല്ല.മറിച്ച് അവർ നേടിയെടുത്ത ആത്മീയത കൊണ്ടാണെന്നും സയ്യിദ് മദനി തങ്ങൾ മൊഗ്രാൽ പറഞ്ഞു.

 ഉദ്ഘാടന ചടങ്ങിൽ  സ്വാഗതസംഘം ചെയർമാൻ അബ്ദുള്ളക്കുഞ്ഞി ഹാജി സ്പിക്ക് അധ്യക്ഷത വഹിച്ചു. ഉസ്താദ് ഷമീർ ദാരിമി കൊല്ലം മുഖ്യപ്രഭാഷണം നടത്തി.സ്വാഗതസംഘം ജനറൽ കൺവീനർ ബി എൻ മുഹമ്മദലി സ്വാഗതം പറഞ്ഞു. മൂസാ സഈദി,ഹസ്സൻ ദാരിമി,മുഹമ്മദ് ഫൈസി,അബ്ദുൽ ജബ്ബാർ അശ്ശാഫി, അബൂബക്കർ മൗലവി, സ്വാഗതസംഘം ഭാരവാഹികളായ വി പി അബ്ദുൽ ഖാദർ ഹാജി,സയ്യിദ് ഹാദി തങ്ങൾ,ടി എം ശുഹൈബ്,കെഎം ഇബ്രാഹിം കൊപ്പളം എന്നിവർ സംബന്ധിച്ചു. സ്വാഗതസംഘം കൺവീനർ അൻവർ ബി കെ നന്ദി പറഞ്ഞു.

ഫോട്ടോ: വലിയുള്ളാഹി അറബി ഹാജി(റ) മൊഗ്രാൽ മഖാം ഉറൂസ് പരിപാടി പൈക്ക മേഖല ഖാ സി സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ ഉദ്ഘാടനം ചെയ്യുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments