Breaking News

*പ്രവാസി പെൻഷൻ പദ്ധതി ; ആനുകൂല്യങ്ങളും അപേക്ഷിക്കേണ്ട രീതിയും*

അന്നും ഇന്നും ജീവിതം പടുത്തുയർത്താനും സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കാനുമായി വിദേശത്തേക്ക് ചേക്കേറുന്നവരാണ് മലയാളികള്‍. ഇങ്ങനെ വിദേശത്ത് ചോരനീരാക്കുന്ന പ്രവാസികളുടെ ഭാവി സുരക്ഷിതമാക്കാൻ കേരള സർക്കാർ ആവിഷ്കരിച്ച മികച്ചൊരു റിട്ടയർമെന്റ് സേവിങ്സ് പദ്ധതിയാണ് പ്രവാസി പെൻഷൻ പദ്ധതി. കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ കീഴില്‍ 2008-ലാണ് ഈ പദ്ധതി ആരംഭിച്ചത്. വിദേശ രാജ്യങ്ങളില്‍ അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് താങ്ങാവുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

*ആർക്കൊക്കെ അപേക്ഷിക്കാം..?*

നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക്. കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടില്‍ തിരിച്ചെത്തിയവർക്ക്. 18 വയസ്സ് മുതല്‍ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് പദ്ധതിയില്‍ അംഗമാകാം.

*നിക്ഷേപവും പെൻഷൻ തുകയും*

പെൻഷൻ ആനുകൂല്യം ലഭിക്കാൻ കുറഞ്ഞത് 5 വർഷമെങ്കിലും പദ്ധതിയിലേക്ക് തുക അടച്ചിരിക്കണം. മാസം 350 രൂപ വീതം പദ്ധതിയില്‍ അടയ്ക്കാം. ആവശ്യമെങ്കില്‍ ആറ് മാസത്തേയോ ഒരു വർഷത്തേയോ തുക ഒന്നിച്ച്‌ മുൻകൂട്ടി അടയ്ക്കാനുള്ള സൗകര്യവുമുണ്ട്. നിലവിലെ നിയമപ്രകാരം അഞ്ച് വർഷത്തേക്ക് ഒരാള്‍ ആകെ അടയ്ക്കേണ്ടത് 21,000 രൂപയാണ്. 60 വയസ്സിന് ശേഷം, നിങ്ങള്‍ പദ്ധതിയിലേക്ക് അടച്ച തുകയുടെ അടിസ്ഥാനത്തില്‍ 7000 രൂപ വരെ പ്രതിമാസ പെൻഷൻ ലഭിക്കും. കേവലം പെൻഷൻ മാത്രമല്ല, മറ്റ് നിരവധി സഹായങ്ങളും ഈ പദ്ധതി വഴി പ്രവാസികള്‍ക്ക് ലഭിക്കുന്നുണ്ട്..

*വിവാഹ ധനസഹായം*

അപേക്ഷകന്റെ പെണ്‍കുട്ടികളുടെ വിവാഹ ആവശ്യങ്ങള്‍ക്ക് ധനസഹായം ലഭിക്കും.

*ചികിത്സാ സഹായം*

പെൻഷൻ തുക അടയ്ക്കുന്ന കാലയളവില്‍ അപേക്ഷകന് ഗുരുതരമായ ചികിത്സ വേണ്ടി വന്നാല്‍ സാമ്പത്തിക സഹായം ലഭ്യമാകും. ശാരീരിക അവശതകള്‍ നേരിടുന്നവർക്ക് പ്രത്യേക അവശതാ പെൻഷൻ.

*മരണാനന്തര ആനുകൂല്യങ്ങള്‍*

5 വർഷം തുകയടച്ച ശേഷം അപേക്ഷകൻ മരണപ്പെട്ടാല്‍ നോമിനിക്ക് ഫാമിലി പെൻഷൻ ലഭിക്കും. 60 വയസ്സിന് മുമ്പാണ് മരണമെങ്കില്‍, അതുവരെ അടച്ച തുകയും ഒപ്പം മരണാനന്തര ധനസഹായവും കുടുംബത്തിന് ലഭിക്കും.

*അപേക്ഷിക്കേണ്ടത് എങ്ങനെ..?*

പുതിയതായി പെൻഷന് അപേക്ഷിക്കാൻ പ്രവാസി നേരിട്ട് നാട്ടിലെത്തേണ്ടതില്ല. ആവശ്യമായ രേഖകള്‍ ഓണ്‍ലൈൻ വഴി സമർപ്പിച്ചുകൊണ്ട് വിദേശത്തിരുന്ന് തന്നെ പദ്ധതിയില്‍ അംഗമാകാം. 2014 മുതല്‍ പെൻഷൻ വിതരണം ആരംഭിച്ച ഈ പദ്ധതിയില്‍ നിലവില്‍ എട്ട് ലക്ഷത്തോളം പ്രവാസികള്‍ അംഗങ്ങളാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments