Breaking News

*മുതിർന്ന മാധ്യമപ്രവർത്തകരുടെ അടിയന്തരാവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കും.*

തിരുവനന്തപുരം : പത്രപ്രവർത്തക പെൻഷൻ 15000 രൂപയായി വർദ്ധിപ്പിക്കുന്നതുൾപ്പെടെ സംസ്ഥാനത്തെ മുതിർന്ന മാധ്യമപ്രവർത്തകരുടെ അടിയന്തരാവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന നിവേദക സംഘത്തോട്  സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ, സംസ്ഥാന വൈസ് പ്രസിഡൻ്റ്  ടി ശശി മോഹൻ, ഫോറം കൊല്ലം ജില്ലാ പ്രസിഡൻ്റും സംസ്ഥാന സമ്മേളന സ്വാഗത സംഘം ചെയർമാനുമായ എസ് സുധീശൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെ .അജിത് കുമാർ എന്നിവരാണു നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.
എം.എൽ.എമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായ ശേഷം സെക്രട്ടേറിയേറ്റിൽ വെച്ചായിരുന്നു ഫോറം ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ടത്. 
സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നു എത്തിയ നൂറുക്കണക്കിനാളുകളാണു മുഖ്യമന്ത്രിയെ കാണാനെത്തിയത്. തിരക്കിനിടയിൽ ഫോറം ഭാരവാഹികളെ കണ്ട മുഖ്യമന്ത്രി അങ്ങോട്ട് വന്നു സംസാരിക്കുകയായിരുന്നു.
മുതിർന്ന മാധ്യമ പ്രവർത്തകരുടെ ആവശ്യങ്ങൾ ശ്രദ്ധാപൂർവ്വം മുഖ്യമന്ത്രി കേട്ടു. നിവേദനം സ്വീകരിച്ച് അതിൽ ഒപ്പിട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരെ ഏൽപ്പിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments