Breaking News

ഗ്രാമവണ്ടി സർവീസ് നിർത്തലാക്കിയത് ജനങ്ങളോടുള്ള അവഗണന: എസ്ഡിപിഐ

കുമ്പള : കുമ്പള ഗ്രാമപഞ്ചായത്തും കെ.എസ്.ആർ.ടി.സിയും സംയുക്തമായി ആരംഭിച്ച ഗ്രാമവണ്ടി സർവീസ് നിർത്തലാക്കിയത് ജനങ്ങളോടുള്ള ഗുരുതരമായ അവഗണനയാണെന്ന് എസ്ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

കാസർകോട് ജില്ലയിലെ ആദ്യ ഗ്രാമവണ്ടി സർവീസായി 2023 ഒക്ടോബറിൽ ആരംഭിച്ച പദ്ധതി ഗ്രാമപ്രദേശങ്ങളിലെ സാധാരണ ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ഏറെ ആശ്വാസമായിരുന്നു. എന്നാൽ പഞ്ചായത്ത് കെ.എസ്.ആർ.ടി.സിക്ക് നൽകാനുള്ള കുടിശ്ശിക അടയ്ക്കുന്നതിൽ വീഴ്ചവന്നതിനെ തുടർന്ന് 2026 മെയ് മാസത്തിൽ സർവീസ് നിർത്തിവെച്ചത് ജനങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.

ഗ്രാമപ്രദേശങ്ങളിലെ യാത്രാ ദുരിതം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഭരണസമിതിയുടെ അനാസ്ഥ മൂലം പ്രതിസന്ധിയിലാകുന്നത് ദൗർഭാഗ്യകരമാണെന്ന് എസ്ഡിപിഐ നേതാക്കൾ പറഞ്ഞു. പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന സർവീസ് നിലച്ചതോടെ നിരവധി ആളുകൾ വീണ്ടും യാത്രാ ബുദ്ധിമുട്ടുകൾ നേരിടുകയാണ്.

പുതിയ മന്ത്രിസഭയുടെ കീഴിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന് യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ, സർക്കാർ അധികാരമേൽക്കാൻ പോകുന്ന ഘട്ടത്തിൽ തന്നെ ഗ്രാമവണ്ടി സർവീസ് നിർത്തലാക്കിയത് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും എസ്ഡിപിഐ ആരോപിച്ചു.

കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തരമായി ഇടപെട്ട് കെ.എസ്.ആർ.ടി.സിക്കുള്ള കുടിശ്ശിക തീർത്ത് ഗ്രാമവണ്ടി സർവീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. വിഷയത്തിൽ അധികൃതർ അനാസ്ഥ തുടരുകയാണെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments