Breaking News

ട്രൗസറിൽ ഒളിഞ്ഞിരുന്ന പാമ്പ് കടിച്ചു; പത്തു വയസ്സുകാരന് രക്ഷകനായി ശിഹാബ് തങ്ങൾ ആശുപത്രിയിലെ ഡോക്ടർമാർ

തിരൂർ : കിടപ്പുമുറിയിൽ വെച്ച് ട്രൗസറിനുള്ളിൽ ഒളിഞ്ഞിരുന്ന പാമ്പിന്റെ കടിയേറ്റ പത്തു വയസ്സുകാരന് ശിഹാബ് തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടർമാർ രക്ഷകരായി. ബിപി അങ്ങാടി കണ്ണംകുളം സ്വദേശി മുഹമ്മദ് ഫദിക്കാണ് (10) സന്ദർഭോചിതമായ ഇടപെടലിലൂടെ ജീവൻ തിരിച്ചുകിട്ടിയത്. **തിരൂർ മേഖലയിൽ 24 മണിക്കൂറും ആന്റിവെനം ലഭ്യമായ ശിഹാബ് തങ്ങൾ ആശുപത്രിയിലെ** സജ്ജീകരണങ്ങളാണ് കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണ്ണായകമായത്.

കഴിഞ്ഞദിവസം രാത്രി കിടപ്പുമുറിയിൽ വെച്ചാണ് ഫദിക്ക് കടിയേറ്റത്. സ്വകാര്യഭാഗത്ത് കടുത്ത വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബാത്ത്റൂമിൽ പോയി പരിശോധിച്ചപ്പോഴാണ് ട്രൗസറിനുള്ളിൽ പാമ്പ് ഇരിക്കുന്നത് കണ്ടത്. പാമ്പാണെന്ന് തിരിച്ചറിഞ്ഞതോടെ വീട്ടുകാർ ഉടൻ തന്നെ കുട്ടിയെ തിരൂർ ശിഹാബ് തങ്ങൾ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു.

ആശുപത്രിയിലെത്തിയ കുട്ടിയെ ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ICU) മാറ്റുകയും വിദഗ്ധ പരിശോധനകൾക്ക് ശേഷം പത്ത് വയൽ ആന്റി സ്നേക്ക് വെനം (ASV) നൽകുകയും ചെയ്തു. രണ്ട് ദിവസം നീണ്ട നിരീക്ഷണത്തിനൊടുവിൽ ആരോഗ്യനില പൂർണ്ണമായും മെച്ചപ്പെട്ട മുഹമ്മദ് ഫദി ആശുപത്രി വിട്ടു.

മെഡിക്കൽ സൂപ്രണ്ട് ഡോ. അൽത്താഫ്, പീഡിയാട്രിഷ്യൻ ഡോ. സൽവ, ക്രിട്ടിക്കൽ കെയർ വിഭാഗത്തിലെ ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. **പാമ്പ് കടിയേൽക്കുന്നവർക്ക് 24 മണിക്കൂറും വിദഗ്ധ ചികിത്സയും ആന്റിവെനവും ലഭ്യമാക്കാൻ ശിഹാബ് തങ്ങൾ ആശുപത്രിയിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന്** ആശുപത്രി അധികൃതർ അറിയിച്ചു.

---



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments