Breaking News

എണ്ണപ്രതിസന്ധി:*സ്വർണം വാങ്ങരുത്* *വർക്ക് ഫ്രം ഹോം വീണ്ടും തുടങ്ങണം,*- മോദി.

ന്യൂഡൽഹി : രാജ്യത്ത് ഇന്ധനവില വർധനവ് സംബന്ധിച്ച ആശങ്ക നിലനിൽക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വർക്ക് ഫ്രം ഹോം വീണ്ടും തുടങ്ങണമെന്ന് മോദി പറഞ്ഞു. ഇന്ധനച്ചെലവ് കുറക്കാൻ ഇത് സഹായിക്കും. നമ്മുടെ വിദേശനാണ്യത്തെ സംരക്ഷിക്കാനായി ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുതെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.

ദേശീയതാൽപര്യം മുൻനിർത്തി വർക്ക് ഫ്രം ഹോം, ഓൺലൈൻ കോൺഫറൻസ്, വിർച്വൽ മീറ്റീങ് എന്നിവ വീണ്ടും തുടങ്ങണം. പെട്രോൾ-ഡീസൽ വില വലിയ രീതിയിൽ ഉയരുകയാണ്. ഈയൊരു സാഹചര്യത്തിൽ നമ്മുടെ വിദേശനാണ്യം സംരക്ഷിക്കുകയെന്നത് എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യാന്തര വിപണിയിൽ എണ്ണവില വലിയ രീതിയിൽ ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ അഭ്യർഥനയെന്നത് ശ്രദ്ധേയമാണ്. രാജ്യാന്തരവിപണിയിൽ ക്രൂഡോയിൽ വില 100 ഡോളർ കടന്ന് കുതിക്കുകയാണ്. ഇറാൻ യുദ്ധം ഇതേരീതിയിൽ തുടരുകയാണെങ്കിൽ എണ്ണവില 120 ഡോളറിലേക്ക് എത്താൻ വൈകില്ലെന്ന പ്രവചനങ്ങളും വന്നുകഴിഞ്ഞു.

അതേസമയം, എണ്ണകമ്പനികളുടെ നഷ്ടത്തിന്റെ കണക്കുകളും ഇന്ന് പുറത്തുവന്നിട്ടുണ്ട്. പ്രതിദിനം 1600 മുതൽ 1700 കോടി രൂപയുടെ വരെ നഷ്ടം നേരിടുന്നുവെന്നാണ് പൊതുമേഖല എണ്ണകമ്പനികൾ അറിയിക്കുന്നത്. യുദ്ധം തുടങ്ങി പത്താഴ്ച പിന്നിടുമ്പോൾ ആകെ നഷ്ടം ഒരു ലക്ഷം കോടി കവിഞ്ഞുവെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖല എണ്ണകമ്പനികളുടെ നഷ്ടം സംബന്ധിച്ച കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments