*ജി സുധാകരൻ വെള്ളാപ്പള്ളിയെ പൊന്നാട അണിയിച്ചത് യുഡിഎഫിനോടുള്ള നന്ദികേടെന്നും എംഎസ്എഫ് നേതാവ്*
വെള്ളാപ്പള്ളി നടേശനെ പൊന്നാട അണിയിച്ച ജി സുധാകരന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ. നജാഫ്. സമൂഹത്തിൽ വിഷം കലർത്തുന്ന വ്യക്തിയെ പ്രകീർത്തിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണെന്നും ഇത് യു ഡി എഫിന്റെ നിലപാടല്ലെന്നും നജാഫ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ബി ഡി ജെ എസിന്റെ രക്ഷാധികാരിയായ ഒരാളെ ആദരിക്കുന്നത് കേരളത്തിന്റെ പുരോഗമന രാഷ്ട്രീയ ബോധത്തിന് ചേർന്നതല്ലെന്നും, വ്യക്തിപരമായ രാഷ്ട്രീയ താല്പര്യങ്ങൾ പ്രദർശിപ്പിക്കാൻ പൊതുപദവി ഉപയോഗിക്കുന്നത് ജനവിധിയോടുള്ള അവഗണനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച ജി സുധാകരൻ, പ്രവർത്തകരോട് കാണിക്കുന്ന നന്ദികേടാണിതെന്നും നജാഫ് ഓർമ്മിപ്പിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments