പതാക ഉയർന്നു. മൊഗ്രാൽ മഖാo ഉറൂസിന് ഭക്തിനിർഭരമായ തുടക്കം.
മൊഗ്രാൽ : മൂല്യങ്ങൾ മുറുകെപിടിച്ച് പരിത്യാഗം ജീവിത മുഖമുദ്രയാക്കി ജീവിച്ച മഹാനവർകൾ മൊഗ്രാൽ വലിയ ജുമാമസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി അറബി ഹാജി(റ) മൊഗ്രാൽ മഖാം ഉറൂസിന് ഭക്തിനിർഭരമായ തുടക്കം.
ഉറൂസ് പരിപാടിക്ക് തുടക്കം കുറിച്ച് പള്ളി പരിസരത്ത് മൊഗ്രാൽ വലിയ ജമാഅത്ത് പള്ളി പ്രസിഡണ്ട് അബ്ദുള്ള കുഞ്ഞി സ്പിക് പതാക ഉയർത്തി.കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൾ മഖാo സിയാറത്തിന് നേതൃത്വം നൽകി.
ചടങ്ങിൽ ഖത്തീബ് അബ്ദുറഹ്മാൻ ഫൈസി,സുലൈമാൻ മുസ്‌ലിയാർ മൊഗ്രാൽ, അബൂബക്കർ (മുഅദ്ദീൻ), സ്വാഗതസംഘം കമ്മിറ്റി ഭാരവാഹികളായ സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ,ബി എൻ മുഹമ്മദലി,വിപി അബ്ദുൽ കാദർ ഹാജി,കെ എം ഇബ്രാഹിം കൊപ്പളം,ടി എം ഷുഹൈബ്,യു എം ഫസലുറഹ്മാൻ,ലത്തീഫ് കൊപ്പളം,പി എ ആസിഫ്,സി എം ഹംസ,കെ അറബി കൊപ്പളം,സി എം ജലീൽ,ബി കെ അൻവർ കൊപ്പളം,സാദിഖ് കൊപ്പളം,എം എം റഹ്മാൻ,എംജിഎ റഹ്മാൻ,ആരിഫ് എൻജിനീയർ,ടി കെ അൻവർ,എം എ മൂസ,മുസ്തഫ മുട്ടത്തൊടി,ബി കെ മുനീർ,മുഹമ്മദ് കുഞ്ഞി മൈമൂൻ നഗർ,ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ, ഉറൂസ് കമ്മിറ്റി ഭാരവാഹികൾ,സബ് കമ്മിറ്റി അംഗങ്ങൾ മഹല്ല് നിവാസികൾ സംബന്ധിച്ചു.
ഫോട്ടോ:മൊഗ്രാൽ മഖാം ഉറൂസിന് തുടക്കം കുറിച്ച് ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി സ്പിക് പതാക ഉയർത്തുന്നു.
ഫോട്ടോ:മഖാo സിയാറത്തിന് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൾ നേതൃത്വം നൽകുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments