*‘ഓപ്പറേഷൻ തൂഫാൻ’ തരംഗം: ഉദുമയിൽ വൻ മയക്കുമരുന്ന് വേട്ട; 10.72 ഗ്രാം MDMA-യുമായി കർണാടക സ്വദേശി വലയിൽ!*
കാസറഗോഡ് : ജില്ലയെ ലഹരി മുക്തമാക്കാൻ പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം. വ്യാവസായിക അളവിലുള്ള (Commercial Quantity) മാരക രാസലഹരിയായ MDMA യുമായി കർണാടക സ്വദേശിയായ യുവാവിനെ ബേക്കൽ പോലീസ് സംഘം സാഹസികമായി പിടികൂടി.കർണാടക ദക്ഷിണ കന്നഡ ബണ്ട്വാൾ താലൂക്കിലെ കൊഡപദവ് സ്വദേശി ഷംസുദ്ദീൻ (38) ആണ് പോലീസിന്റെ പിടിയിലായത്.
ഇന്നലെ രാവിലെ 11.50-ഓടെ ഉദുമ സ്റ്റേറ്റ് ഹൈവേയ്ക്ക് സമീപമുള്ള ഗ്രാമപഞ്ചായത്ത് പൊതു കക്കൂസിന് മുന്നിൽ വെച്ചാണ് നാടകീയമായ അറസ്റ്റ് നടന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതിയെ പോലീസ് സംഘം വളയുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കവറിലാക്കി വിൽപനയ്ക്കായി സൂക്ഷിച്ച 10.72 ഗ്രാം മാരക ലഹരിമരുന്നായ MDMA കണ്ടെടുത്തത്. ലഹരിമരുന്നിന് പുറമെ ഇയാളിൽ നിന്നും മൊബൈൽ ഫോണുകളും പണവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഉച്ചയ്ക്ക് 12.35-ഓടെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിക്കെതിരെ ബേക്കൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.
ലഹരിവേട്ട നടത്തിയ പോലീസ് സംഘം:
ബേക്കൽ ഇൻസ്പെക്ടർ ശ്രീ. അനിൽ കുമാർ എം.കെ-യോടൊപ്പം സ്പെഷ്യൽ സ്ക്വാഡിലെ SCPO ധനേഷ്, ഡ്രൈവർ SCPO സജേഷ്, CPO ശ്രീലാലൻ എന്നിവരും പങ്കെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments