*കുമ്പളയിൽ 'ഓപ്പറേഷൻ തൂഫാൻ': എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ*.
കുമ്പള : ലഹരിസംഘങ്ങൾക്കെതിരെ പോലീസ് നടത്തിവരുന്ന ശക്തമായ *'ഓപ്പറേഷൻ തൂഫാൻ' (Operation Toofan)* റെയ്ഡിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ (MDMA) യുമായി രണ്ട് പേരെ കുമ്പള സബ് ഇൻസ്പെക്ടർ ഗണേശൻ കെ.പി.യും സംഘവും അറസ്റ്റ് ചെയ്തു. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ആദ്യ കേസിൽ, 25.06.2026 തീയ്യതി പുലർച്ചെ 00.15 മണിക്ക് കൊയിപ്പാടി ഗ്രാമത്തിലെ കുണ്ടങ്കാറടുക്ക എന്ന സ്ഥലത്തു വെച്ച് അനധികൃത വിൽപനയ്ക്കായി കൈവശം വെച്ച 0.970 ഗ്രാം എം.ഡി.എം.എയുമായി കൊയിപ്പാടി വില്ലേജിൽ വെൽഫെയർ സ്കൂളിന് സമീപം, നിസാർ മൻസിലിൽ താമസിക്കുന്ന ഖാത്തീം കെ.യുടെ മകൻ അബ്ദുൽ നിസാർ കെ. (32) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതുസംബന്ധിച്ച് കുമ്പള പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ, കൊയിപ്പാടി ഗ്രാമത്തിലെ കുമ്പള ടൗണിൽ നിർത്തിയിട്ടിരുന്ന KL 14 AE 5436 നമ്പർ ഓട്ടോറിക്ഷയിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തു. ഓട്ടോറിക്ഷ ഡ്രൈവറായ ബംബ്രാണ വില്ലേജിൽ കല്ലോട്ടി ഹൗസിൽ അബ്ദുള്ളയുടെ മകൻ ഹംസ എ. (40) എന്നയാളെ 0.610 ഗ്രാം എം.ഡി.എം.എ കൈവശം വെച്ചതിന് പോലീസ് പിടികൂടി. ഇയാൾക്കെതിരെ കുമ്പള പോലീസ് സ്റ്റേഷനിൽ കേസെടുത്തു.
*'ഓപ്പറേഷൻ തൂഫാൻ'* ശക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് പോലീസ് അറിയിച്ചു. പിടിച്ചെടുത്ത മാരക മയക്കുമരുന്നുകളും ഓട്ടോറിക്ഷയും സീഷർ മഹസ്സർ പ്രകാരം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ നിയമാനുസൃതം അറസ്റ്റ് ചെയ്ത് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments