*സി. എച്ച്. മുഹമ്മദ് കോയ എക്സലൻസ് അവാർഡ് - 2026* നൽകി ആദരിച്ചു.
നിറമരുതൂർ : കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വിപ്ലവകരമായ അടിത്തറയിട്ട ജനനായകൻ സി. എച്ച്. മുഹമ്മദ് കോയയുടെ നാമധേയത്തിൽ, വേൾഡ് കെഎംസിസി നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി സി. "എച്ച്. മുഹമ്മദ് കോയ എക്സലൻസ് അവാർഡ് - 2026" സംഘടിപ്പിച്ചു.
നിറമരുതൂർ പഞ്ചാരമൂലയിൽ നടന്ന പരിപാടിയിൽ വേൾഡ് കെഎംസിസി നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ഷാഫി മാടമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു.
പി കെ നവാസ് എംഎൽഎ. പരിപാടി ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും താനൂർ മണ്ഡലം പ്രസിഡണ്ടുമായ
മുത്തുക്കോയ തങ്ങൾ മുഖ്യാതിഥിയായിരുന്നു.വേൾഡ് കെഎംസിസി നിറമരുതൂർ ചെയർമാൻ സയ്യിദ് ഹിഷാം തങ്ങൾ വേൾഡ് കെഎംസിസി യെ സദസ്സിനു പരിചയപ്പെടുത്തി.
കഴിഞ്ഞ അധ്യയന വർഷത്തെ വ്യത്യസ്ഥ പരീക്ഷകളിൽ അഭിമാനമാനകരമായ വിജയം വരിച്ച പഞ്ചായത്തിലെ വിദ്യാർത്ഥികളെയാണ് വേൾഡ് കെഎംസിസി നിറമരുതൂർ പഞ്ചായത്ത് കമ്മറ്റി അവാർഡ് നൽകി ആദരിച്ചത്.
താനൂരിനെ തിരിച്ചു പിടിച്ച എം.എൽ.എക്കുള്ള വേൾഡ് കെഎംസിസി ഉപഹാരം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ . മുത്തുക്കോയ തങ്ങൾ കൈമാറി.
മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഇഖ്ബാൽ വി.ഇ.എം , ട്രഷറർ അക്ബർ ഉണ്ണ്യാൽ, വൈസ് പ്രസിഡണ്ട് മാരായ കെ. എം. നൗഫൽ, കെ. ഇ. കെ റഹ്‌മത്തുള്ള, സെക്രട്ടറിമാരായ കെ. എം. നവാസ്, അലി പുള്ളിപ്പാട്ട്, മുൻ പഞ്ചായത്ത് ബോർഡ് പ്രസിഡണ്ട് ഇസ്‌മായിൽ പുതുശ്ശേരി, വേൾഡ് കെഎംസിസി നേതാക്കളായ ബഷീർ മാടമ്പാട്ട്, ഉബൈദ്, ഉസ്മാൻ, ഷെരീഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആഫിയ നൗഫൽ , നസറുദ്ദീൻ ഷാ സി.. എം. ടി. , 15 -ാം വാർഡ് മെമ്പർ ഷമ്മ ഹാരിസ് , യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഹാരിസ് തട്ടാരക്കൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു.
വേൾഡ് കെഎംസിസി നിറമരുതൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി എഞ്ചിനീയർ മുഷ്താഖ് സ്വാഗതവും ട്രഷറർ അബ്‌ദുസലാം നന്ദിയും പറഞ്ഞു
ഫോട്ടോ : വേൾഡ് കെഎംസിസി നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ‘’സി. എച്ച്. മുഹമ്മദ് കോയ എക്സലൻസ് അവാർഡ് - 2026"പി കെ നവാസ് എംഎൽഎ. പരിപാടി ഉദ്ഘാടനം ചെയ്യുന്നു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും താനൂർ മണ്ഡലം പ്രസിഡണ്ടുമായ മുത്തുക്കോയ തങ്ങൾ സമീപം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments