*ലൈവായി വെല്ലുവിളി, പിന്നാലെ ക്രൂര മർദനം; ഷാർജയിൽ മലയാളി യുവാവ് മരിച്ച സംഭവത്തിൽ 5 മലയാളികൾ അറസ്റ്റിൽ*
ഷാർജ : സമൂഹ മാധ്യമത്തിലെ കടുത്ത വാഗ്‌വാദങ്ങൾക്കും പരസ്പരമുള്ള പോരടികൾക്കും ഒടുവിൽ മലയാളി ഷാർജയിൽ മർദനമേറ്റ് മരിച്ചു. കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ ഇബ്രാഹിം കുട്ടി(40)യാണ് അൽ നഹ്ദയിലെ കാർ പാർക്കിങ്ങിൽ മർദനമേറ്റ് മരിച്ചത്. സംഭവത്തിൽ കൊല്ലം, കണ്ണൂർ സ്വദേശികളടക്കം 5 മലയാളികളെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെയാണ് സംഭവം. ടിക് ടോക്കിൽ സജീവമായ ഇസ്മായീലും പ്രതികളും തമ്മിൽ ചില പ്രശ്നങ്ങളുടെ പേരിൽ ലൈവായി പരസ്പരം വെല്ലുവിളികളുയർത്തിയിരുന്നു. ഇന്നലെ ഷാർജയിലെ കെട്ടിടത്തിലെ കാർ പാർക്കിങ്ങിൽ കടുത്ത വാഗ്‌വാദങ്ങൾക്കൊടുവിൽ ഇവർ പരസ്പരം ഏറ്റുമുട്ടുകയും അഞ്ച് പേർ ചേർന്ന് മരപ്പലകയടക്കമുള്ള വസ്തുക്കൾ ഉപയോഗിച്ച് ഇസ്മായീലിനെ മർദിക്കുകയായിരുന്നു എന്നാണ് വിവരം. ഗുരുതര പരുക്കേറ്റ് ഷാർജ അൽ ഖാസമിയ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇസ്മായീൽ രാത്രിയോടെ മരിച്ചു.
സംഭവം നടന്ന് വൈകാതെ പൊലീസ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തു. ദുബായ് കരാമയിലെ തമിഴ് നാട് സ്വദേശിയുടെ ബേയ്ക്കറി-കുൽഫി കടയിൽ ജീവനക്കാരനായിരുന്നു ഇസ്മായീൽ. തൈവളപ്പിൽ ഇബ്രാഹിമിന്റെയും ,ജുബൈരിയ പൊന്നന്റെയും മകനാണ്. ഭാര്യ :നജ്മുന്നിസ മാട്ടൂൽ. ഒരു മകനുണ്ട്. സഹോദരങ്ങൾ : ഇസ്ഹാഖ് , ജുബൈർ , ഹസീന. മൃതദേഹം അൽ ഖാസിമിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments