*പകല്‍ ഐടി കമ്പനി മാനേജര്‍, രാത്രി ഫ്‌ലാറ്റില്‍ കഞ്ചാവു കൃഷി; പാലില്‍ ചേര്‍ത്ത് കുടിക്കുമെന്ന് മൊഴി, അറസ്റ്റ്*
തിരുവനന്തപുരം : ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ കഞ്ചാവ് കൃഷി നടത്തിയ ഐടി കമ്പനി മാനേജര്‍ അറസ്റ്റില്‍. ഹരിയാന സ്വദേശിയായ വിശാല്‍ (26) ആണ് പൊലീസിന്റെ പിടിയിലായത്. ടെക്‌നോപാര്‍ക്കിലെ പ്രമുഖ ഐ ടി കമ്പനിയില്‍ പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളമുള്ള മാനേജരാണ് ഇയാള്‍.
കിടപ്പുമുറിയിലെ ജനാലയ്ക്ക് സമീപമായിരുന്നു വിശാലിന്റെ കഞ്ചാവ് കൃഷി. ചട്‌നി അരയ്ക്കാനും പാലില്‍ ചേര്‍ത്ത് കുടിക്കാനുമായാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. ജൈവ വളം മാത്രമാണ് കഞ്ചാവ് ചെടികള്‍ക്ക് നല്‍കിയിരുന്നതെന്നും വിശാല്‍ പൊലീസിനോട് പറഞ്ഞു.
ഫ്‌ലാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മുപ്പത് സെന്റീമീറ്റര്‍ വരെ ഉയരമുള്ള 70ഓളം കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. പകല്‍ മുഴുവന്‍ ഐ ടി മാനേജരായി ജോലി ചെയ്യുന്ന വിശാല്‍, രാത്രിയിലാണ് ഫ്‌ലാറ്റിലെത്തി കഞ്ചാവ് തോട്ടം പരിപാലിച്ചിരുന്നത്. ചെടിച്ചട്ടികളിലും മുട്ട വാങ്ങുന്ന കവറുകളിലും ചെറിയ പാത്രങ്ങളിലുമായാണ് ഇയാള്‍ ഫ്‌ലാറ്റിനുള്ളില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയിരുന്നത്.
പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നില്ല ഇയാള്‍ കഞ്ചാവ് നട്ടുവളര്‍ത്തിയിരുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. സ്വന്തം ആവശ്യത്തിനു വേണ്ടിയായിരുന്നു കൃഷി. കഞ്ചാവ് ഇലകള്‍ അരച്ച് പാലില്‍ ചേര്‍ത്ത് കുടിക്കുന്നതാണ് ഇയാളുടെ പതിവ്. ഇതിനുപുറമേ കഞ്ചാവ് ഇല ചമ്മന്തി രൂപത്തില്‍ അരച്ചും ഇയാള്‍ പതിവായി ഉപയോഗിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments