Breaking News

ഓപ്പറേഷൻ തൂഫാനുമായി വ്യാപാരികൾ കൈകോർക്കുന്നു.

കാസർഗോഡ് : യുവജനങ്ങളെ വഴിതെറ്റിക്കുന്ന ലഹരി മാഫി യക്കെതിരെ കേരള സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ വ്യാപാരി വ്യവസായി ഏകോപനസമിതി കാസർഗോഡ് ജില്ലാ കമ്മിറ്റിയും കൈകോർക്കുന്നു. ജില്ലയിലെ യൂണിറ്റ് ഭാരവാഹികളെ സംഘടിപ്പിച്ചു കൊണ്ട് 08.07.2026 ന് ബുധ നാഴ്ച്ച രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ ഓപ്പറേഷൻ തൂഫാൻ ജില്ലാതല ഉദ്ഘാടനം നടത്തും. പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫിൻ്റെ അധ്യക്ഷതയിൽ ജില്ലാ പോലീസ് മേധാവി പി.നിധിൻരാജ് ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. പ്രസ്‌തുത പരിപാടിയിൽ യൂണിറ്റിലെ മുഴുവൻ ഭാരവാഹികളും പങ്കെടുക്കണമെന്ന് ജില്ലാ പ്രസി ഡന്റ് കെ.അഹമ്മദ്ഷെരീഫ് അറിയിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments