Breaking News

പൗരത്വ സംരക്ഷണം സര്‍ക്കാരിന്റെ ബാധ്യത: എം കെ ഫൈസി


ഓരോ ഇന്ത്യക്കാരന്റെയും പൗരത്വ സംരക്ഷണം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്ന് എസ്ഡിപിഐ
ദേശീയ പ്രസിഡന്റ് എം കെ ഫൈസി. എല്ലാവര്‍ക്കും തുല്യ പൗരത്വം ഉറപ്പുനല്‍കുന്ന ഭരണഘടനാ തത്വം യാതൊരു വിട്ടുവീഴ്ചയുമില്ലാതെ സംരക്ഷിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പാസ്പോര്‍ട്ട് എന്നത് കേവലം ഒരു യാത്രാ രേഖ മാത്രമാണെന്ന സര്‍ക്കാരിന്റെ നിലപാടും, പൗരത്വ രേഖകളെച്ചൊല്ലി അടുത്തകാലത്തുണ്ടായ തര്‍ക്കങ്ങളും രാജ്യത്തുടനീളമുള്ള ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. പൗരത്വ രേഖകള്‍ക്കും തിരിച്ചറിയല്‍ രേഖകള്‍ക്കും വ്യത്യസ്ത നിയമപരമായ പദവികള്‍ ഉണ്ടാകാമെങ്കിലും, പാസ്പോര്‍ട്ടും മറ്റ് സര്‍ക്കാര്‍ രേഖകളും കൈവശമുള്ള ദശലക്ഷക്കണക്കിന് പൗരന്മാര്‍ ഭാവിയില്‍ പൗരത്വ പരിശോധന ഉണ്ടായാല്‍ ഏതൊക്കെ രേഖകളാണ് അന്തിമമായി അംഗീകരിക്കപ്പെടുക എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. എന്‍ആര്‍സി, പൗരത്വ ഭേദഗതി നിയമം, പ്രത്യേക വോട്ടര്‍പട്ടിക പരിശോധനകള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നത് ഈ അനിശ്ചിതത്വം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

ഏതെങ്കിലും ഒരു രേഖയുടെ നിയമപരമായ പദവിയല്ല യഥാര്‍ത്ഥ പ്രശ്‌നമെന്നും, മറിച്ച് തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് പൗരന്മാര്‍ക്കിടയില്‍ വളരുന്ന അരക്ഷിതാവസ്ഥയാണെന്നും എം കെ ഫൈസി വ്യക്തമാക്കി. രേഖകളുടെ കുറവ്, ദാരിദ്ര്യം, കുടിയേറ്റം, അല്ലെങ്കില്‍ രേഖകള്‍ സൂക്ഷിക്കുന്നതിലെ ചരിത്രപരമായ പോരായ്മകള്‍ എന്നിവ കാരണം ഒരു യഥാര്‍ത്ഥ പൗരനും ആശങ്കയോ, വിവേചനമോ, അവഗണനയോ, അവകാശ നിഷേധമോ നേരിടേണ്ടി വരരുതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ പൗരന്റെയും പൗരത്വം സംരക്ഷിക്കുന്നതിനും തുല്യ പൗരത്വമെന്ന ഭരണഘടനാപരമായ ഉറപ്പില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനും ശക്തമായ നിയമപരവും സ്ഥാപനപരവുമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments