*ആർ വി ബാബുവിന്റെ വിദ്വേഷ പ്രചാരണം; മതഭ്രാന്തന്മാരെ കയറൂരി വിടരുത്: കെ ഷെമീർ*
മുസ്‌ലിം സമുദായത്തിനുമേൽ തീവ്രവാദവും മയക്കുമരുന്നു കടത്തും ആരോപിച്ച ആർ വി ബാബുവിനെതിരെ ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് യങ് ഡെമോക്രാറ്റ്സ് സംസ്ഥാന ഓർഗനൈസിങ് കമ്മിറ്റി അംഗം കെ.ഷെമീർ ആവശ്യപ്പെട്ടു. ഓപ്പറേഷൻ തൂഫാനെ പിന്തുണച്ചുകൊണ്ട് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് മയക്കുമരുന്ന് വിപണനവും കള്ളക്കടത്തും ഒരു പ്രത്യേക സമുദായമാണ്, അവർ അറിയാതെ തീവ്രവാദമോ മയക്കുമരുന്ന് കടത്തോ നടക്കില്ല എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു വിദ്വേഷ പ്രചാരണം നടത്തിയത്.
രാഷ്ട്രപിതാവിനെ വധിച്ചും ഒരു നൂറ്റാണ്ട് കാലമായി രാജ്യത്തുടനീളം അനേകായിരം സായുധ വർഗീയ കലാപങ്ങൾ നടത്തിയും രാജ്യത്തിന്റെ സമാധാനം തകർക്കുന്നവർ ആർ വി ബാബുവിന്റെ പ്രസ്ഥാനമാണ്. ആർഎസ്എസിന്റെ രാഷ്ട്രീയ അധികാര കേന്ദ്രമായ ഗുജറാത്ത് തീരം വഴിയാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ മയക്കുമരുന്ന് കള്ളക്കടത്ത് നടക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങൾ വിദേശ ചാര സംഘടനകൾക്ക് കൈമാറിയതിന്റെ പേരിൽ പിടിക്കപ്പെടുന്ന വരും സംഘപരിവാർ ബന്ധമുള്ളവരാണ്. പൊതുതെരഞ്ഞെടുപ്പുകളെ അട്ടിമറിക്കുന്നതിന് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ഒഴുക്കുന്നതും ഇതേ ആളുകളാണ്. ചെറുതും വലുതുമായ വിദ്വേഷ - നുണപ്രചാരണങ്ങളാണ് പല സംസ്ഥാനങ്ങളിലും ബിജെപിക്ക് മണ്ണൊരുക്കി കൊടുത്തത്. മൂന്ന് നിയമസഭാ അംഗങ്ങളെ രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെ വിജയിപ്പിക്കാൻ കഴിഞ്ഞു എന്ന ആത്മവിശ്വാസത്തിൽ വിവിധ സമുദായങ്ങൾക്കിടയിൽ സ്പർദ്ധയും വിദ്വേഷവും അതുവഴി സംഘർഷങ്ങളും അഴിച്ചുവിടാനാണ് ഇത്തരം മതഭ്രാന്തന്മാരുടെ ശ്രമം. ശക്തമായ നിയമനടപടികൾ സ്വീകരിക്കാത്ത പക്ഷം കേരളത്തിലെ വിദ്യാർത്ഥി യുവജന സമൂഹം ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി തെരുവിലേക്കി റങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments