Breaking News

*"ഹോട്ടൽ തകർത്ത് ഉടമയെ അക്രമിച്ച കേസിൽ: രണ്ട് പ്രതികൾ പിടിയിൽ"*

തിരൂർ : വാക്കാട്ടെ ഫ്രണ്ട്‌സ് ഹോട്ടൽ തകർത്ത് ആറ് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം വരുത്തുകയും, കടയുടമയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ട് പ്രതികളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. വാക്കാട് സ്വദേശികളായ കുറ്റിക്കാട്ടിൽ വീട്ടിൽ ഹാരിസ് (28), കുന്നത്ത് വീട്ടിൽ ഷെഫീഖ് (29) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

വാക്കാട് തേജമേൽ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 'ഫ്രണ്ട്‌സ് ഹോട്ടലി'ലാണ് പ്രതികൾ അക്രമം അഴിച്ചുവിട്ടത്. ഹോട്ടലിൽ അതിക്രമിച്ചു കയറി ഉടമയെ ക്രൂരമായി മർദ്ദിച്ച പ്രതികൾ, മേശയിലുണ്ടായിരുന്ന 17,000 രൂപ കവരുകയും ഹോട്ടലും മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കും അടിച്ചുതകർക്കുകയുമായിരുന്നു. ആക്രമണത്തിൽ ഏകദേശം 6 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരമാണ് പ്രതികളെ ഉടൻ തന്നെ വലയിലാക്കിയത്. തിരൂർ ഇൻസ്‌പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളി, എസ്.ഐ. വിശാഖ് കെ. വിശ്വൻ, ജയൻ, എസ്.സി.പി.ഒ. ഷെമിത് ലാൽ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments