Breaking News

*നവീകരിച്ച തിരൂർ സിറ്റി ഹോസ്പിറ്റലിലെ അസ്ഥി രോഗ വിഭാഗം പ്രവർത്തനം ആരംഭിച്ചു*

തിരൂർ : കഴിഞ്ഞ നാലു പതിറ്റാണ്ടിലധികമായി തിരൂരിൽ സ്തുത്യർഹമാംവിധം സേവനമനുഷ്ഠിച്ചു വരുന്ന തിരൂർ സിറ്റി ഹോസ്പിറ്റലിലെ നവീകരിച്ച അസ്ഥിരോഗ വിഭാഗം പ്രശസ്ത പ്രമേഹ രോഗ വിദഗ്ധനും ഫിസിഷ്യനുമായ ഡോക്ടർ: ബി. ജയകൃഷ്ണൻ (MBBS ,MD) ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു., അസ്ഥിരോഗ വിഭാഗത്തിലെ കൺസൾട്ടന്റുമാരായ ഡോ: എൻ .ടി .അജികുമാർ (എം എസ് ഓർത്തോ) ഡോ: യൂസഫ് നാസർ (ഡി ഓർത്തോ ഡി.എൻ.ബി) എന്നിവർ പുതിയതായി ഏർപ്പെടുത്തിയ ചികിത്സാ സൗകര്യങ്ങളെ കുറിച്ചും കാൽമുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയ സേവനങ്ങളെ കുറിച്ചും വിശദമായി സംസാരിച്ചു. മാനേജിങ് പാർട്ണർ ഉമ്മർ ചാട്ടുമുക്കിൽ, ജനറൽ മാനേജർ എൻ .പി.മുഹമ്മദ് അലി ,ഡോക്ടർമാരായ ലിബി മനോജ് ,മുഹമ്മദ് ജാസിം ,കെ. ടി. ഒ .ബദർ, ആസിഫ്  മൻസൂർ , അബ്ദുൽ റഹ്മാൻ,ഫിസിയോ തെറാപ്പിസ്റ്റ് പി .എം. സമീർ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ കെ .മഷ്ഹൂദ്, അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റർ ബി ജയലക്ഷ്മി,കെ. പി. ഒ. റഹ്മത്തുല്ല, കെ.കെ.റസാക്ക് ഹാജി, കൈനിക്കര ഹമീദ് ഹാജി ,പി .ആർ .ഒ .സുജല, എന്നിവർ സംസാരിച്ചു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments