Breaking News

മൊഗ്രാൽ അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

മൊഗ്രാൽ : കുമ്പള ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മൊഗ്രാൽ ടൗൺ അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൽക്കീസ് എം ഗഫാർ ഉദ്ഘാടനം നിർവഹിച്ചു. അംഗൻവാടി വർക്കർ യശോദ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ജമീല-ഹസ്സൻ  ആരോഗ്യ ബോധവൽക്കരണ സന്ദേശം നൽകി.

 പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് പഠനോപകരണ വിതരണം മധുര പലഹാര വിതരണം വിവിധ കലാപരിപാടികൾ എന്നിവ നടന്നു.എ എൽ എം സി അംഗങ്ങളായ മുഹമ്മദ് അബ്ക്കോ,എം എ മൂസ,എം നഫീസ, അംഗൻവാടി വർക്കർ കമലാക്ഷി, രക്ഷിതാക്കളായ സുഹ്റ ആയിഷ,നബീസ, സിദ്ദീഖ്, ദുഹ്വാ,സഫിയ, റൈഹാന, ഖൈറുന്നിസ,സുമയ്യ,ശബാന ബാനു എസ് കെ,നസീബ എന്നിവർ സംബന്ധിച്ചു. ആശാവർക്കർ ഖൈറുനിസാ ബി എ  നന്ദി പറഞ്ഞു.

ഫോട്ടോ:മൊഗ്രാൽ അംഗൻവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൽക്കീസ് എം ഗഫാർ പഠനോപകരണം വിതരണം ചെയ്യുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments