*ഡീസലില്‍ ഐസോബ്യൂട്ടനോള്‍ കലര്‍ത്തുന്നത് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രം*
ന്യൂഡല്‍ഹി : ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുകയും ഇന്ധന സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി ഡീസലില്‍ ഐസോബ്യൂട്ടനോള്‍ കലര്‍ത്തുന്നത് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഈ വര്‍ഷാവസാനത്തോടെ പുതിയ നിര്‍ദേശം നടപ്പാക്കാനായേക്കുമെന്ന സൂചനയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ സെക്രട്ടറി വി ഉമാശങ്കര്‍ നല്‍കിയത്. സിഐഐ ഉച്ചകോടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡീസലില്‍ ഐസോബ്യൂട്ടനോള്‍ ചേര്‍ക്കുന്ന പദ്ധതിയെ സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ട്രക്ക് ട്രെയിലറുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള മറ്റു നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്ന് അദ്ദേഹം അറിയിച്ചു. ഇതിനിടെ, രാജ്യത്തെ പ്രമുഖ പെട്രോളിയം വിതരണ കമ്പനികളിലൊന്നായ ഭാരത് പെട്രോളിയം ഡീസലില്‍ ഐസോബ്യൂട്ടനോള്‍ കലര്‍ത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ നടത്തി വരികയാണ്. പ്രാഥമിക റിപോര്‍ട്ടുകള്‍ അനുകൂലമാണെന്നാണ് വിവരം.
രാജ്യത്ത് പെട്രോളിനെക്കാള്‍ കൂടുതലായി ഉപയോഗിക്കുന്നത് ഡീസലായതിനാല്‍, ഐസോബ്യൂട്ടനോള്‍ മിശ്രിത ഡീസല്‍ ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പം, നൂറു ശതമാനം ഐസോബ്യൂട്ടനോളില്‍ പ്രവര്‍ത്തിക്കാവുന്ന ഫ്‌ളെക്‌സ് ഫ്യുവല്‍ എന്‍ജിനുകളുടെ സാധ്യത പരിശോധിക്കാന്‍ ഗതാഗത മന്ത്രാലയം ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയെ (എആര്‍എഐ) ചുമതലപ്പെടുത്തിയിട്ടുണ്ട്. ഐസോബ്യൂട്ടനോള്‍ കലര്‍ന്ന ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനുകളുടെ കാര്യക്ഷമതയും നിലവില്‍ പഠനവിധേയമാണ്.
ജൈവ ഇന്ധന വിഭാഗത്തില്‍പ്പെടുന്ന ഐസോബ്യൂട്ടനോള്‍ എഥനോളില്‍ നിന്നാണ് വികസിപ്പിക്കുന്നത്. എഥനോളിനെ അപേക്ഷിച്ച് കൂടുതല്‍ ഊര്‍ജസാന്ദ്രതയും കുറഞ്ഞ തുരുമ്പേറ്റ സാധ്യതയും ഇതിന് ഉണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ ഡീസലിനൊപ്പം ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ ബയോഫ്യൂവലുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. ഐസോബ്യൂട്ടനോള്‍ കലര്‍ത്തിയ ഡീസല്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം ഗണ്യമായി കുറയുന്നതായും, ഇത് എന്‍ജിനുകളുടെയോ എക്‌സ്‌ഹോസ്റ്റ് സംവിധാനങ്ങളുടെയോ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കില്ലെന്നുമാണ് പരീക്ഷണങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments