Breaking News

കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിർദ്ദേശത്തിന് അംഗീകാരം.------------------ കർണാടക കെഎസ്ആർടിസിയിൽ കാസർകോട്ടെ വിദ്യാർത്ഥികൾക്കും മംഗളൂരു വരെ സൗജന്യ യാത്ര.

മംഗ്ളൂരു/ കാസർഗോഡ്. കർണാടകയിൽ ഡികെ ശിവകുമാർ സർക്കാർ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സുകളിൽ(കെഎസ്ആർടിസി) വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചതിന് പിന്നാലെ കാസർഗോഡ് ജില്ലയിലെ വിദ്യാർത്ഥികൾക്കു കൂടി ഇതിന്റെ പ്രയോജനം ലഭ്യമാക്കാൻ സർക്കാർ നിർദ്ദേശം ലഭിച്ചതായി സൂചന. സംസ്ഥാന റോഡ് ഗതാഗത കോർപ്പറേഷനാണ് ഈ വിവരം അറിയിച്ചിട്ടുള്ളത്.

 പാസ് മുഖേനയാ യിരിക്കും സൗജന്യ യാത്ര അനുവദിക്കുക. പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിശദവിവരങ്ങളട ങ്ങിയ ഫോം മംഗളൂരുവിൽ പഠിക്കുന്ന വിദ്യാർത്ഥികൾ കർണാടക കെഎസ്ആർടിസി അധികൃതരെ സമീപിച്ച് പാസ് കരസ്ഥമാക്കണം.

 കാസർഗോഡിൽ നിന്ന് കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരായി ജില്ലയിൽ നിന്ന് 500- ലേറെ വിദ്യാർത്ഥികൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.ഇവർ ഭൂരിഭാഗവും നേരത്തെ ട്രെയിൻ സർവീസിനെയാണ് ആശ്രയിച്ചിരുന്നത്. കെഎസ്ആർടിസി ബസ്സിൽ സൗജന്യ യാത്ര അനുവദിച്ചതോടെ ഇനി വിദ്യാർത്ഥികൾക്ക് കർണാടക കെഎസ്ആർടിസി ബസ്സുകളിൽ സൗജന്യമായി യാത്ര ചെയ്യാൻ കഴിയും.

 നേരത്തെ ഈ ആവശ്യം കുമ്പളമണ്ഡലം കോൺഗ്രസ് കമ്മിറ്റി  മന്ത്രി യു.ടി കാദർ മുഖാന്തരം മുഖ്യമന്ത്രി ഡി കെ ശിവകുമാറിനോട് ആവശ്യപ്പെട്ടിരുന്നു. സൗജന്യ യാത്ര അനുവദിക്കാനുള്ള കർണാടക കോൺഗ്രസ് സർക്കാർ തീരുമാനത്തെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രവി പൂജാരി സ്വാഗതം ചെയ്തു. കേരളത്തിൽനിന്ന് മംഗളൂരുവിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക്കേരള കെഎസ്ആർടിസിയിലും സൗജന്യ യാത്ര അനുവദിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എംപി, എംഎൽഎ മുഖാന്തരം നിവേദനം നൽകുമെന്നും രവി പൂജാരി പറഞ്ഞു.

ഫോട്ട:കർണാടക കെഎസ്ആർടിസി ബസ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments