*പിണറായി വിജയന്റെ ഔദ്യോഗിക മൊബൈൽ കണക്ഷൻ വിച്ഛേദിച്ച് പൊതുഭരണ വകുപ്പ്; കട്ടാക്കിയത് പത്ത് വർഷമായി ഉപയോഗിച്ചിരുന്ന നമ്പർ*
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കഴിഞ്ഞ പത്ത് വർഷമായി ഉപയോഗിച്ചുകൊണ്ടിരുന്ന ഔദ്യോഗിക മൊബൈൽ ഫോൺ നമ്പർ പൊതുഭരണ വകുപ്പ് വിച്ഛേദിച്ചു. മുൻകൂട്ടി അറിയിപ്പൊന്നും നൽകാതെയാണ് നടപടി. മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി അദ്ദേഹത്തിന് അനുവദിച്ച നമ്പറാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.
ഇന്നലെ രാവിലെ ഫോൺ ഉപയോഗിക്കുന്നതിനിടെയാണ് കണക്ഷൻ വിച്ഛേദിക്കപ്പെട്ട വിവരം അദ്ദേഹം അറിയുന്നത്. ഭരണകാലയളവിൽ മന്ത്രിമാർക്കും മുഖ്യമന്ത്രിമാർക്കും പൊതുഭരണ വകുപ്പ് പ്രത്യേക ഔദ്യോഗിക നമ്പറുകൾ അനുവദിക്കാറുണ്ട്. ഈ രീതിയിൽ ലഭിച്ച നമ്പറാണ് മുൻകൂട്ടി അറിയിക്കാതെ പെട്ടെന്ന് കട്ട് ചെയ്തത്.
അതേസമയം, നിലവിൽ അദ്ദേഹം പ്രതിപക്ഷ നേതാവായ സാഹചര്യത്തിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി പുതിയ മൊബൈൽ നമ്പർ ഉടൻ തന്നെ അനുവദിച്ചേക്കുമെന്നാണ് പൊതുഭരണ വകുപ്പിൽ നിന്നും ലഭിക്കുന്ന സൂചന.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments