Breaking News

എൽ.ജി.എം.എൽ (LGML)സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് സംസ്ഥാന നേതൃ സംഗമം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം . ഉദ്ഘാടനം ചെയ്തു. തദ്ദേശസ്ഥാപനങ്ങളുടെ അധികാരങ്ങളും ഫണ്ടുകളും കവർന്നെടുക്കുന്ന സമീപനമാണ് 10 വർഷക്കാലം ഇടതു സർക്കാർ സ്വീകരിച്ചത്. കേരളത്തിൽ അധികാരവികേന്ദ്രീകരണ പ്രക്രിയ ശക്തിപ്പെടുത്തിയത് കഴിഞ്ഞ കാല യു.ഡി.എഫ് സർക്കാരുകളാണ്. അതിന്റെ തുടർച്ചയാണ് ജനം ആഗ്രഹിക്കുന്നത്. മുസ്ലിം ലീഗിന് തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും  വലിയ പിന്തുണയാണ് ജനം നൽകിയത്. ഇത് ജനപ്രതിനിധികൾക്ക് കൂടുതൽ ഉത്തരവാദിത്ത ബോധം നൽകുന്നതാണെന്നും പി എംഎ സലാം പ്രസ്താവിച്ചു 
എൽജിഎംൽ പ്രവർത്തന റിപ്പോർട്ട് മുൻ മന്ത്രി ഡോ. എം.കെ മുനീർ പ്രകാശനം ചെയ്തു. എൽ.ജി.എം.എൽ പ്രസിഡണ്ട് കെ ഇസ്മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളായ യു.സി രാമൻ, വി.എം ഉമ്മർ മാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, അഹമ്മദ് പുന്നക്കൽ, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ പ്രസംഗിച്ചു. പി.കെ ഷറഫുദ്ദീൻ സ്വാഗതവും സൂപ്പി നരിക്കാട്ടേരി നന്ദിയും പറഞ്ഞു.
പുതിയ സംസ്ഥാന ഭാരവാഹികൾ 
സൂപ്പി നരിക്കാട്ടേരി (പ്രസിഡന്റ്)
ഷെരീഫ് കുറ്റൂർ (ജനറൽ സെക്രട്ടറി)
ടി കെ അഷ്‌റഫ് (ട്രഷറർ)

വൈസ് പ്രസിഡണ്ടുമാർ: 
കൊടിപ്പയിൽ മുസ്തഫ
ഡോ.കെ പി വഹീദ
അൻവർ സാദത്ത് കോളിയടുക്കം 
മാജിതാ വഹാബ് 
ഷമീമ ടീച്ചർ 
നസീം ചിറയിൻകീഴ് 
അലി കുമരനെല്ലൂർ

സെക്രട്ടറിമാർ: 
ഉസ്മാൻ പി.വി 
ടി.എ.എം ഇസ്മായിൽ 
കബീർ മുതുപറമ്പ് 
എ.എം ഹാരിദ് 
അഫ്‌സൽ വെള്ളുപറമ്പിൽ 
ഷാജഹാൻ ആലപ്പുഴ, 
സോഫിയ കോഴിക്കോട്, 
ശ്രീഷ്മ ബാബുരാജ്, 
റഫീഖ പാറക്കോട്ടിൽ 
അഷ്‌റഫ് കർള 

എന്നിവരെ യോഗം തിരഞ്ഞെടുത്തു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments