Breaking News

*20 ബോഗികൾ, 1452 ആളുകൾ; കേന്ദ്രത്തിനെതിരായ സമരത്തിന് ഡൽഹിയിൽ പോകാൻ ട്രെയിൻ വാടകയ്ക്കെടുത്ത് സി.പി.ഐ*

സെപ്‌തംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ കേരളത്തിൽനിന്നുള്ള സമരക്കാരെ എത്തിക്കാൻ ട്രെയിൻ വാടകയ്ക്കെടുക്കാൻ സി.പി.ഐ. 1452 പേർക്ക് പോകാനായി 20 ബോഗികളുള്ള ട്രെയിൻ ഏഴുദിവസത്തേക്കാണ് വാടകയ്ക്കെടുക്കുക.
തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കും തിരിച്ചും പാർട്ടിസഖാക്കളെ മാത്രം ഉൾപ്പെടുത്തിയാവും ഈ ട്രെയിൻ ഓടുക. 'ഡൽഹി ചലോ, ബദലാവ് സരൂരി ഹേ' എന്നതാണ് സി.പി.ഐ.യുടെ സമരമുദ്രാവാക്യം.

ഓഗസ്റ്റ് 29ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന പ്രത്യേക ട്രെയിൻ 31 ന് ഡൽഹിയിലെത്തും. തിരികെ സെപ്തംബർ 2 ന് പുറപ്പെട്ട് സെപ്റ്റംബർ നാലിന് തിരിച്ചെത്തും.
18 തേഡ്ക്ലാസ് എ.സി.
കമ്പാർട്ടുമെന്റുറുകളാണുണ്ടാകുക.
രണ്ട് ബോഗി എ.സി.
ഇല്ലാത്തതുമാണ്. ഒരാൾക്ക് 9000 രൂപയാണ് ഇതിനായി ചെലവുവരുക.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments