*ബലാല്‍സംഗ ശ്രമങ്ങള്‍ എന്തൊക്കെ? ; കോടതികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി സുപ്രിം കോടതി*
ന്യൂഡല്‍ഹി : ലൈംഗികാതിക്രമ ക്കേസുകളുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശവുമായി സുപ്രിം കോടതി. ഇത്തരം കേസുകളില്‍ കോടതികളും പോലിസുകളും പുലര്‍ത്തേണ്ട സമീപനത്തെക്കുറിച്ച് നാഷണല്‍ ജുഡീഷ്യല്‍ അക്കാഡമി തയാറാക്കിയ റിപ്പോര്‍ട്ട് പിന്തുടരാനാണ് സുപ്രിം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. ജഡ്ജിമാര്‍, പോലിസ്, പ്രോസിക്യൂട്ടര്‍മാര്‍ എന്നിവരെല്ലാം ഈ റിപ്പോര്‍ട്ട് പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നല്‍കുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.
സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ കെട്ടഴിക്കാന്‍ ശ്രമിക്കുന്നതും ബലാല്‍സംഗശ്രമമായി കണക്കാക്കാന്‍ കഴിയില്ലെന്ന അലഹാബാദ് ഹൈക്കോടതിയുടെ വിവാദമായ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സുപ്രിം കോടതിയുടെ നടപടി.
ഈ ഉത്തരവില്‍ സുപ്രിം കോടതി സ്വമേധയാ കേസെടുത്തിരുന്നു. പറ്റ്‌ന ഹൈക്കോടതിയും സമാനമായ ഉത്തരവ് പുറത്തിറക്കിയിരുന്നു. 2008ലായിരുന്നു ഈ ഉത്തരവ്. ഫോട്ടൊഗ്രഫി സ്റ്റുഡിയോയില്‍ വച്ച് പെണ്‍കുട്ടിയുടെ വസ്ത്രമഴിക്കാന്‍ ശ്രമിക്കുകയും മാറിടത്തില്‍ സ്പര്‍ശിക്കുകയും ചെയ്തത് ബലാല്‍സംഗ ശ്രമമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് പറ്റ്‌ന കോടതി വിധിച്ചത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments