*ജനപ്രതിനിധികള്‍ക്കെതിരായ കേസുകളുടെ കൃത്യം കണക്ക് നല്‍കണമെന്ന് ഹൈക്കോടതി*
നിലവിലുള്ളതും കാലാവധി കഴിഞ്ഞു പോയവരുമായ എംപി, എംഎൽഎമാർ ഉൾപ്പെട്ട തീർപ്പാകാത്ത കേസുകൾ സംബന്ധിച്ച കണക്കുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി. ജൂൺ 30 വരെ വിവിധ കോടതികളിലായി ജനപ്രതിധികൾ പ്രതികളായ 555 കേസുകൾ നിലവിലുള്ളതായി ഹൈക്കോടതി അഡ്മിനിസ്ട്രേഷൻ വിഭാഗവും 256 കേസുകൾ ഉള്ളതായി പോലീസ് മേധാവിയും റിപ്പോർട്ട് സമർപ്പിച്ചതായി ചീഫ് ജസ്റ്റീസ് സൗമൻ സെൻ, ജസ്റ്റീസ് വി.എം ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പൊരുത്തക്കേട് പരിഹരിച്ച് കൃത്യമായ കണക്ക് സമർപ്പിക്കാൻ നിർദേശിച്ച കോടതി ഭാവിയിൽ റിപ്പോർട്ട് നൽകുമ്പോൾ പോലീസ് മേധാവി കൂടുതൽ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവും നൽകി. ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകളുടെ പുരോഗതി വിലയിരുത്താൻ സുപ്രീംകോടതി നിർദേശപ്രകാരം 2021-ൽ സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. അഞ്ച് വർഷത്തിലേറെ പഴക്കമുള്ള 12 കേസുകളിലും രണ്ട് വർഷത്തിലേറെയായ 31 കേസുകളിലും വാറന്റോ സമൻസോ ഇനിയും പുറപ്പെടുവിച്ചിട്ടില്ലെന്ന് ജില്ലാ ജുഡീഷറിയുടെ റിപ്പോർട്ടിൽ പറയുന്നു. ചില ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ ഏറെയും വാറന്റുകൾ ഇപ്പോഴും നടപ്പിലാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ അതാത് ജില്ലാ ജുഡീഷറിയുടെ കണക്കുകൾ പരിശോധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ പോലീസ് എഐജിക്ക് കോടതി നിർദേശം നൽകി. തുടർന്ന് ഹർജി ഓഗസ്റ്റ് 13-ന് പരിഗണിക്കുന്നതിനായി മാറ്റി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments