Breaking News

വയനാട് ചൂരൽമല ദുരന്തബാധിതർക്ക് പ്രതിമാസ ഭക്ഷ്യധാന്യ കിറ്റുകൾ നൽകാൻ മലയിൽ ഗ്രൂപ്പ്; പദ്ധതി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദഘാടനം ചെയ്തു

മലപ്പുറം : വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസ പിന്തുണയുമായി മലയിൽ ഗ്രൂപ്പ്. 'കരുതലിന്റെ കൈത്താങ്ങ്' എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയിലൂടെ ദുരന്തബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷ്യധാന്യ കിറ്റുകൾ ഇനി മുതൽ എല്ലാ മാസവും ആദ്യവാരത്തിൽ തന്നെ മലയിൽ ഫുഡ്സിന്റെ വിതരണ ശൃംഖലയിലൂടെ നേരിട്ട് എത്തിച്ചുനൽകും.
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും ആദ്യഘട്ട വിതരണവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ചടങ്ങിൽ ദുരിതാശ്വാസ കമ്മിറ്റി ഭാരവാഹികൾക്ക് അദ്ദേഹം ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറി.

നാടിനെ നടുക്കിയ വലിയൊരു ദുരന്തത്തിൽ നിന്നും പ്രത്യാശയുടെ പുതിയ തീരങ്ങളിലേക്ക് തിരികെ നടന്നുതുടങ്ങുന്ന സഹോദരങ്ങൾക്ക് താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നതെന്ന് മലയിൽ ഗ്രൂപ്പ് ചെയർമാൻ സി. എച്ച്. മുഹമ്മദ് ഗദ്ദാഫി പറഞ്ഞു.
ദുരന്തബാധിതരുടെ കണ്ണീരൊപ്പാനും അവരുടെ പുനരധിവാസത്തിന് വലിയൊരു ആശ്വാസമാകാനും ഈ പദ്ധതി ഉപകരിക്കുമെന്നും, എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും ഈ നന്മയ്‌ക്കൊപ്പം ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്നതായും സി. എച്ച്. മുഹമ്മദ് ഗദ്ദാഫി കൂട്ടിച്ചേർത്തു.

No comments