Breaking News

*17-കാരിയെ വഴിയിൽ തടഞ്ഞുനിർത്തി ഉപദ്രവിച്ചു: പ്രതിക്ക് ഒരു വർഷം തടവും പിഴയും വിധിച്ചു.*

കാസറഗോഡ് : വഴിനടന്നു പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ലൈംഗിക ഉദ്ദേശ്യത്തോടെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. ബേഡഡുക്ക മുന്നാട് ഗ്രാമത്തിലെ ചേടിമൊട്ട തട്ടുമ്മൽ ഹൗസിൽ കബീർ (35, S/o മുഹമ്മദ് കുഞ്ഞി) എന്നയാളെയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

ഒരു വർഷത്തെ സാധാരണ തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ പ്രതി ആറു മാസം കൂടി അധിക തടവ് അനുഭവിക്കണം.

2025 ജനുവരി 29-ന് രാവിലെ 10.45- ഓടെ കളനാട് ഗ്രാമത്തിൽ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന 17 വയസ്സുകാരിയെയാണ് പ്രതി ദുരുദ്ദേശത്തോടെ പിന്തുടരുകയും സ്കൂട്ടറിൽ കയറാൻ ആവശ്യപ്പെട്ട് ശല്യപ്പെടുത്തുകയും ചെയ്തത്.

ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് ശ്രീ. സുരേഷ് P.M ആണ് കേസിൽ ശിക്ഷാവിധി പ്രസ്താവിച്ചത്.

കോടതി വിധിച്ച ശിക്ഷ:
*പോക്സോ ആക്ട് * 1 വർഷം സാധാരണ തടവും 10,000 രൂപ പിഴയും (പിഴയടച്ചില്ലെങ്കിൽ 6 മാസം അധിക തടവ്).

മേൽപറമ്പ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ആയിരുന്ന വേലായുധൻ K.ആണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഗംഗാധരൻ A. ഹാജരായി.

No comments