അഷ്‌റഫ് കർളയ്ക്ക് ദുബായിൽ ഊഷ്മള സ്വീകരണം നൽകി...
ദുബായ് : ലോക്കൽ ഗവൺമെൻ്റ് മെമ്പേഴ്‌സ് ലീഗ് (എൽ.ജി.എം.എൽ.) സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർളയ്ക്ക് ദുബായ് കെ.എം.സി.സി മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.
ദേരയിലെ അൽ ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നിയോജക മണ്ഡലം കെ.എം.സി.സി പ്രസിഡൻ്റ് ഇബ്രാഹിം ബേരിക്ക അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സൈഫുദ്ദീൻ മൊഗ്രാൽ സ്വാഗതം പറഞ്ഞു.
കാസർകോട് ജില്ലാ കെ.എം.സി.സി ട്രഷറർ ഡോക്ടർ ഇസ്മായിൽ മൊഗ്രാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കാസർഗോഡ് ജില്ലയിലെ സമസ്‌തമേഖലകളിലും തന്റേതായ കൈമുദ്ര ചാർത്തിയ മാതൃകാ പൊതു പ്രവർത്തകനാണ് അഷ്‌റഫ് കർള എന്ന് ദുബൈ കെ എം സി സി കാസർഗോഡ് ജില്ലാ ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ ഉദ്‌ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു
ജനകീയ ആസൂത്രണ പ്രസ്ഥാനത്തിലൂടെയും വികേന്ദ്രീകൃത വികസനത്തിലൂടെയും കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് അഷ്‌റഫ് കർള അഭിപ്രായപ്പെട്ടു. സാധാരണക്കാരായ ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങളുമായി ഏറ്റവും അടുത്തുനിൽക്കുന്ന ലോക്കൽ ബോഡികളെ കൂടുതൽ ശക്തിപ്പെടുത്തേണ്ടത് ജനാധിപത്യത്തിൻ്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.
ജില്ലാ ആക്ടിങ് ജനറൽ സെക്രട്ടറി സുബൈർ കുബണൂർ, മണ്ഡലം ഭാരവാഹികളായ യൂസുഫ് ഷേണി, ജബ്ബാർ ബൈദല, സിദ്ദീഖ് ക്ലാസിക് എന്നിവർ പ്രസംഗിച്ചു. ട്രഷറർ മൻസൂർ മർത്യ നന്ദി പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments