ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ തർജമ മത്സരത്തിൽ കാസർകോടിന്റെ കൊച്ചുമകൾക്ക് പുരസ്കാരം*
കാസർകോട് : ലോകപ്രശസ്തമായ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ 'ദി ക്വീൻസ് കോളേജ് ട്രാൻസ്ലേഷൻ എക്സ്ചേഞ്ച്' ദേശീയതലത്തിൽ സംഘടിപ്പിച്ച 'അന്തിയ ബെൽ പ്രൈസ് ഫോർ യങ് ട്രാൻസ്ലേറ്റേഴ്സ് 2026' (Anthea Bell Prize for Young Translators 2026) പരിഭാഷാ മത്സരത്തിൽ കാസർകോടിന്റെ കൊച്ചുമകൾക്ക് ഉജ്ജ്വല വിജയം. യുകെയിൽ ഏഴാം ക്ലാസ് (Year 7) വിദ്യാർത്ഥിനിയായ ഇലാനയാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്.
ബ്രിട്ടനിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി കാൽ ലക്ഷത്തിലധികം (25,000+) വിദ്യാർത്ഥികൾ മാറ്റുരച്ച കടുത്ത മത്സരത്തിലാണ് ഇലാന ഈ മികച്ച വിജയം നേടിയത്. അധ്യാപകർ വഴി സമർപ്പിക്കപ്പെട്ട അയ്യായിരത്തിലധികം (5,400+) മികച്ച എൻട്രികളിൽ നിന്നാണ് ഓക്‌സ്‌ഫോർഡിലെ പ്രമുഖ ഭാഷാ വിദഗ്ദ്ധരും പ്രൊഫഷണൽ സാഹിത്യ പരിഭാഷകരും അടങ്ങുന്ന ജൂറി ഇലാനയുടെ ജർമൻ ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്കുള്ള (German-to-English) തർജ്ജമയെ യാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
സപ്തഭാഷാ സംഗമഭൂമിയായ കാസർകോടിന്റെ മണ്ണിൽ ജനിച്ച്, ചെറുപ്പം മുതൽക്കേ ഭാഷകളെ നെഞ്ചിലേറ്റിയ മുത്തശ്ശന്റെ ഭാഷാസ്നേഹവും താല്പര്യവും തലമുറകൾ കൈമാറി കൊച്ചുമകളിലൂടെ കൂടുതൽ കരുത്തോടെയും തിളക്കത്തോടെയും അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കുടുംബം.
കുമ്പളയിലെ റിട്ടയേർഡ് പഞ്ചായത്ത് അസിസ്റ്റൻ്റ് ഡയറക്ടറും കരിയർ കോളമിസ്റ്റും ഭാഷ ഗവേഷകനായ നിസാർ പെറുവാഡിൻ്റെ മകൾ യുകെ യില് സോഫ്റ്റ്‌വെയർ എൻജിനീയർ ആയ ചിന്നു ബിൻത് നിസാറിൻ്റെയും ടാറ്റ കൺസൾട്ടി സർവീസിൽ യുകെ യില് ബിസിനസ് ഡവലപ്മെൻ്റ് മാനേജരായ സഫ്‌വാൻ പടന്നയിലിൻ്റെയും മകളാണ് ചെറുപ്രായത്തിൽ വലിയ പുരസ്കാരം നേടിയ ഈ മിടുക്കി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments