Breaking News

കെ ഇ എ റിഗ്ഗായ് ലോകകപ്പ് ഫുട്‌ബോൾ പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു.

കുവൈത്ത് സിറ്റി : കാസർഗോഡ് ജില്ലാ അസോസ്സിയേഷൻ റിഗ്ഗായ് ഏരിയാ കമ്മിറ്റി നടത്തിയ ഫിഫ വേൾഡ് കപ്പ് ഫുട്‌ബോൾ പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു.  റിഗ്ഗായ് കാസർഗോഡ് ഹബ്ബിൾ നടന്ന ചടങ്ങിൽ ഏരിയാ പ്രസിഡണ്ട് സത്താർ കൊളവയലിന്റെ അധ്യക്ഷതയിൽ കെഇഎ സെട്രൽ പ്രസിഡണ്ട് സി എച്ച് മുഹമ്മദ് കുഞ്ഞി ഉത്‌ഘാടനം ചെയ്തു. കൺവീനർ അബ്ദുള്ള കടവത്ത് മത്സരത്തെ കുറിച്ച് അവലോകനം ചെയ്തു സംസാരിച്ചു.  197 പേര് പങ്കെടുത്ത്  മത്സരം വൻ വിജയമാക്കി തന്ന കായിക പ്രേമികളെയും വിജയികളെയും യോഗം അഭിനന്ദിച്ചു. ശരിയുത്തരം അയച്ചവരിൽ നിന്നും തെരെഞ്ഞെടുത്തത് പ്രകാരം മുസ്തഫ പി പി, മനോളി മുഹമ്മദ് വടകര, സലിം വക്കീൽ പച്ചമ്പള ഒന്നും  രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 
കെ ഇ എ അഡവൈസറി ബോർഡ് മെമ്പർ ഹമീദ് മധൂർ, മീഡിയ കൺവീനർ റഫിക്ക് ഒളവറ, ഫാറൂക്ക് മൊയ്തീൻ പച്ചമ്പള, അഹമ്മദ് ആസാദ് നഗർ  സംസാരിച്ചു. ജന. സെക്രട്ടറി സിദ്ദീക്ക്  ഷർഖി സ്വാഗതവും ട്രഷറർ റഹീം ആരിക്കാടി നന്ദിയും പറഞ്ഞു

റഹിം ആരിക്കാടി




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments