Breaking News

ദേശീയ പക്ഷി: പറഞ്ഞിട്ടെന്ത്‌ കാര്യം,ചാകാൻ തന്നെ വിധി.

കാസർഗോഡ്. വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയിൽപ്പെടുത്തി സംരക്ഷിക്കേണ്ട ദേശീയ പക്ഷിയായ മയിലുകൾ കൂട്ടത്തോടെ നാട്ടിൻപുറങ്ങളിലി റങ്ങി റെയിൽവേ ട്രാക്കിൽ ട്രെയിനി ടിച്ച് ചാകുന്നത് പ്രദേശവാസികൾക്ക് നൊമ്പരക്കാഴ്ചയാവുന്നു.

 വശ്യമനോഹാരിതയും,പീലി വിടർത്തിയുള്ള ആട്ടവുമായി മയിലുകൾ കൂട്ടത്തോടെ നാട്ടിൻപുറങ്ങളിൽ എത്തുന്നത് മുമ്പൊക്കെ കൗതുക കാഴ്ചയായിരുന്നുവെങ്കിൽ ഇപ്പോഴത് നൊമ്പരക്കാഴ്ചയായി മാറുന്നു. ഒരുകാലത്ത് നാട്ടിൻപുറത്ത് കാണാതിരുന്ന അപൂർവ പക്ഷിയായിരുന്നു മയിലുകൾ. എന്നാലിപ്പോൾ നാട്ടിൻപുറങ്ങളിലി റങ്ങി റെയിൽവേ ട്രാക്കുകളിലൂടെ സഞ്ചരിക്കുന്ന മയിലുകൾ ഇരുഭാഗങ്ങളിൽ നിന്നുവരുന്ന ട്രെയിനുകൾക്ക് മുന്നിൽ രക്ഷപ്പെടാനാ കാതെ ചത്തൊടുങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിയുക.

അതേസമയം ജനവാസ കേന്ദ്രങ്ങളിലും അടുത്തകാലത്തായി മൈലുകൾ കൂട്ടത്തോടെ ഇറങ്ങുന്നുണ്ട്. ചിലയിടങ്ങളിൽ മൈലുകൾ കൃഷി നശിപ്പിക്കുന്ന തായും പരാതി ഉയരുന്നുണ്ട്. പച്ചക്കറി വിത്തുകൾ പാകി യ ഇടങ്ങളിൽ മെയിലുകൾ കൂട്ടത്തോടെ എത്തി ഇവ നശിപ്പിക്കുന്നു വെ ന്നാണ് കർഷകരുടെ പരാതി.ദേശീയ പക്ഷിയെ പോലും സംരക്ഷിക്കാൻ രാജ്യത്ത് നിയമമല്ലേ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

ഫോട്ടോ: റെയിൽവേ ട്രാക്കിലൂടെ സഞ്ചരിക്കുന്ന മൈലുകൾ.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments