Breaking News

*അസമില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് മൂന്ന് മുസ് ലിം വിദ്യാര്‍ഥികളെ ജയിലിലടച്ചു*

ദിസ്പൂര്‍ : നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് രാജ്യവ്യാപകമായ യുവജന-വിദ്യാര്‍ഥി പ്രസ്ഥാനത്തെ പിന്തുണച്ച് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് അസമിലെ ലഖിംപൂര്‍ ജില്ലയിലെ ലാലുക്കില്‍ നിന്നുള്ള മൂന്ന് മുസ് ലിം യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മഞ്ചൂര്‍ റഹ്‌മാന്‍(23), അഷ്റഫുള്‍ ഇസ് ലാം(21), അബ്ദുള്‍ കാഷേം(23)എന്നിവരെയാണ് അസം പോലിസ് ജയിലിലടച്ചത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്ക് കാരണമായ സിജെപി പ്രസ്ഥാനത്തെ പിന്തുണച്ച് സമാധാനപരമായ പ്രകടനം സംഘടിപ്പിക്കുന്നതിനായി മൂവരും ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് സൃഷ്ടിച്ചതായി അവരുടെ കുടുംബങ്ങള്‍ പറഞ്ഞു. അറസ്റ്റിലാകുന്നതിന് മുന്‍പ്, പ്രതിഷേധം നടത്താന്‍ യുവാക്കള്‍ ലാലുക്ക് പോലിസ് സ്റ്റേഷനില്‍ നിന്ന് അനുമതി തേടിയിരുന്നെങ്കിലും അധികാരികള്‍ അനുമതി നിഷേധിച്ചതായി മൂന്ന് കുടുംബങ്ങളും പറഞ്ഞു. മൊഞ്ചൂര്‍ റഹ്‌മാന്‍ എംകോം വിദ്യാര്‍ഥിയാണ്. അഷ്റഫുള്‍ ഇസ് ലാമും എംകോം ബിരുദം നേടുന്നുണ്ട്. അബ്ദുള്‍ കാഷിം ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ ബിരുദധാരിയാണ്. പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സ് കാത്തിരിക്കുന്ന അദ്ദേഹം ഒരു സ്വകാര്യ സ്‌കൂളില്‍ പഠിപ്പിക്കുകയാണ്.


ഒരു പ്രതിഷേധം സംഘടിപ്പിക്കാന്‍ ശ്രമിച്ച എന്റെ മകന്‍ ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് മോഞ്ചൂറിന്റെ പിതാവ് മോസിബുര്‍ പറഞ്ഞു. രാജ്യമെമ്പാടുമുള്ള യുവാക്കള്‍ പ്രതിഷേധിക്കുകയാണ്. അവരെ അറസ്റ്റ് ചെയ്യുന്നില്ല. എന്റെ മകന്‍ ഇതുവരെ ഒരു പ്രകടനം പോലും നടത്തിയിട്ടില്ല. അവന്‍ ഒരെണ്ണം സംഘടിപ്പിക്കാന്‍ മാത്രമേ ശ്രമിച്ചുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് സമുദായങ്ങളില്‍ നിന്നുള്ള ആളുകളെ അറസ്റ്റ് ചെയ്യുന്നില്ല. പക്ഷേ ഞങ്ങള്‍ മുസ് ലിങ്ങളാണ്. അതുകൊണ്ടാണ് അവര്‍ ഞങ്ങളെ ലക്ഷ്യമിടുന്നതെന്ന് അഷ്റഫുള്‍ ഇസ് ലാമിന്റെ പിതാവ് അയൂബ് അലി പറഞ്ഞു.


ഭാരതീയ ന്യായ സംഹിത(ബിഎന്‍എസ്)യുടെ 61(2)(b), 353(1), 152 എന്നീ വകുപ്പുകള്‍ പ്രകാരം ജൂലൈ 23ന് മൂന്ന് യുവാക്കളെയും അറസ്റ്റ് ചെയ്തു. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടത്തിലാക്കുമെന്ന് ആരോപിക്കപ്പെടുന്ന പ്രവൃത്തികളെയാണ് സെക്ഷന്‍ 152 കൈകാര്യം ചെയ്യുന്നത്, ഇതില്‍ വിഭജനത്തിന് പ്രേരിപ്പിക്കല്‍, സായുധ കലാപം അല്ലെങ്കില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി യുവാക്കളെ കസ്റ്റഡിയില്‍ വേണമെന്ന് പോലിസ് ആവശ്യപ്പെട്ടെങ്കിലും കോടതി അപേക്ഷ നിരസിക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments