*കാസറഗോഡ് ലഹരി കേസുകളിലെ കുറ്റവാളി പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം അറസ്റ്റിൽ; ജില്ലയിൽ ഇരുപതാമത്തെ അറസ്റ്റ്.*
കാസറഗോഡ് : ജില്ലയിൽ വർദ്ധിച്ചുവരുന്ന ലഹരിമരുന്ന് കടത്തും വിപണനവും തടയുന്നതിന്റെ ഭാഗമായി സ്ഥിരം ലഹരിക്കേസ് പ്രതിക്കെതിരെ കരുതൽ തടങ്കൽ നിയമമായ പിറ്റ് എൻഡിപിഎസ് (PIT NDPS) ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തി.
കാസറഗോഡ് ചെങ്കള നാലാം മൈൽ കരോടി ഹൗസിൽ മുഹമ്മദ് അബൂബക്കർ (26) എന്നയാളെയാണ് വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ലഹരിമരുന്ന് കേസുകൾ നിലവിലുണ്ട്:
വിദ്യാനഗർ പോലീസ് സ്റ്റേഷൻ: എൻ.ഡി.പി.എസ് ആക്ട് 22(c) പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ അന്വേഷണം നടന്നുവരികയാണ്.
മേൽപറമ്പ് പോലീസ് സ്റ്റേഷൻ: എൻ.ഡി.പി.എസ് ആക്ട് 22(b) പ്രകാരമുള്ള കേസിൽ കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചിട്ടുണ്ട്.
ആദൂർ പോലീസ് സ്റ്റേഷൻ: എൻ.ഡി.പി.എസ് ആക്ട് 27(b) പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ ശിക്ഷ അനുഭവച്ചിട്ടുണ്ട്.
ലഹരിമരുന്ന് വ്യാപാരികൾക്കും വിതരണക്കാർക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കൽ നിയമമായ PIT NDPS ആക്ട് പ്രകാരം നടപടി കർശനമാക്കുന്നത്. ഇതോടെ കാസറഗോഡ് ജില്ലയിൽ ഈ നിയമപ്രകാരം അറസ്റ്റിലാകുന്ന ഇരുപതാമത്തെ ആളാണ് മുഹമ്മദ് അബൂബക്കർ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments