Breaking News

*എംവിഡി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി ഗതാഗത കമ്മീഷണർ, മാന്യതയും സുതാര്യതയും ഉറപ്പാക്കണം; 'ടെസ്റ്റ് ഗ്രൗണ്ടിൽ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളെ കയറ്റരുത്*

മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശയുമായി വീണ്ടും ഗതാഗത കമ്മീഷണർ. ഔദ്യോഗിക ഡ്യൂട്ടി ചെയ്യുമ്പോൾ പ്രൊഫെഷണലിസം കൈവിടരുതെന്നും വാക്കിലും പ്രവർത്തിയിലും മാന്യത കൈവിടരുതെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജോലിക്കെത്തുമ്പോൾ സ്വന്തം കൈയിലുള്ള പണം എത്രയെന്ന് രേഖപ്പെടുത്തണം. ഇടനിലക്കാരെ മാറ്റി നിർത്തണം. വാഹന ലൈസൻസ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിൽ ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ അടക്കമുള്ളവരെ കയറ്റരുതെന്നും ഗതാഗത കമ്മീഷണർ നി‍ർദ്ദേശം നൽകിയിട്ടുണ്ട്.
സ്ലോട്ടുകളുടെ എണ്ണം കൂട്ടി
അതേസമയം ഡ്രൈവിങ് ടെസ്റ്റ് സംബന്ധിച്ച മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ തീരുമാനം തിരുത്തി കഴിഞ്ഞ ദിവസം പുതിയ സർക്കുലർ പുറത്തിറക്കിയിരുന്നു. ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നു എന്ന പരാതിയെ തുടർന്നാണ് മാറ്റം. പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം നാൽപതിൽ നിന്ന് അന്‍പതാക്കി ഉയര്‍ത്തി. അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയിൽ 5 പ്രവൃത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തും. നിരീക്ഷണത്തിന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments