ഷാർജ ഇന്ത്യൻ അസോസിയേഷനിൽ പ്രത്യേക കോൺസുലർ അറ്റസ്റ്റേഷൻ ഇന്ന് മുതൽ
ദുബായ് : ഷാർജയിലെയും നോർത്തേൺ എമിറേറ്റുകളിലെയും പ്രവാസികൾക്ക് ആശ്വാസമായി ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ രണ്ട് ദിവസത്തെ പ്രത്യേക കോൺസുലർ അറ്റസ്റ്റേഷൻ സർവിസ് സംഘടിപ്പിക്കുന്നു. ദുബൈ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് നടത്തുന്ന പ്രത്യേക ക്യാമ്പ് ഇന്നും (ജൂലൈ 4 ശനി), നാളെയും അസോസിയേഷൻ ഹാളിൽ വെച്ച് നടക്കും.
രാവിലെ 9:00 മണി മുതൽ വൈകീട്ട് 4:30 വരെയാണ് പ്രവർത്തന സമയം.
ഷാർജയിലും പരിസര എമിറേറ്റുകളിലും താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന് കോൺസുലർ അറ്റസ്റ്റേഷൻ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പ്രത്യേക ജനസമ്പർക്ക പരിപാടി ഒരുക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ എത്തുന്ന അപേക്ഷകർ അറ്റസ്റ്റേഷൻ ചെയ്യേണ്ട ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ ആവശ്യമായ പകർപ്പുകളും കൈവശം കരുതണം. ഇതോടൊപ്പം സാധുതയുള്ള പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി, കോൺസുലേറ്റ് നിശ്ചയിച്ചിട്ടുള്ള ഫീസും മറ്റ് അനുബന്ധ രേഖകളും കരുതണം. നടപടിക്രമങ്ങൾ തടസ്സമില്ലാതെ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി രേഖകളെല്ലാം കൃത്യമാണെന്ന് ഉറപ്പുവരുത്തി വേണം അപേക്ഷകർ എത്തുവാൻ.
യു.എ.ഇയിലെ പ്രവാസി ജനവിഭാഗത്തിന് ഏറെ ഉപകാരപ്പെടുന്ന ക്യാമ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര അഭ്യർഥിച്ചു. പ്രവാസികൾക്കായി ഇത്തരമൊരു ജനസമ്പർക്ക പരിപാടി അനുവദിച്ച ദുബൈ ഇന്ത്യൻ കോൺസുലേറ്റിനോട് അസോസിയേഷൻ നന്ദി രേഖപ്പെടുത്തി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments