*റേഷൻ കാര്‍ഡ് മുൻഗണനാ ലിസ്റ്റില്‍ ഉണ്ടോ? മാനദണ്ഡങ്ങള്‍ മാറും, ശ്രദ്ധിക്കുക..*
മുൻഗണനാ റേഷൻ കാർഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നു. മാനദണ്ഡങ്ങള്‍ പുതുക്കി റിപ്പോർട്ട് നല്‍കാൻ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നിർദേശം നല്‍കി.
നിലവിലുള്ള 2017ലെ ഉത്തരവില്‍ ഭേദഗതി വരുത്താനാണ് നീക്കം. നാലുചക്ര വാഹനം, വീടിന്‍റെ വിസ്തീർണം, ഭൂവിസ്തൃതി എന്നീ മാനദണ്ഡങ്ങളില്‍ കാതലായ മാറ്റം ആവശ്യമുണ്ടോ എന്ന് പരിശോധിച്ച് മാറ്റങ്ങള്‍ വരുത്തുന്നതാണ്.
കൂടാതെ, ആദിവാസി - ഗോത്രവര്‍ഗ ഉന്നതികളില്‍, സഞ്ചരിക്കുന്ന റേഷന്‍കട വഴി റേഷന്‍ ധാന്യം എത്തിച്ചുനല്‍കുന്ന പദ്ധതിയുടെ സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. സ്‌കൂള്‍-കോളേജ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ക്ലബ്ബുകളുടെ നിലവിലുള്ള പ്രവര്‍ത്തന രീതി വിലയിരുത്തി.
മാറ്റം വേണമെന്ന ആവശ്യം എന്തുകൊണ്ട്?
2017ലെ ഉത്തരവ് പ്രകാരം ആയിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീർണമുള്ള വീടുള്ളവർ, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങള്‍ ഉള്ളവർ, കുടുംബത്തില്‍ ഒരേക്കറിലധികം ഭൂമിയുള്ളവർ എന്നിവർക്ക് മുൻഗണന റേഷൻ കാർഡിന് അർഹതയില്ല. എന്നാല്‍, ഈ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ദീർഘകാലമായി ഉയർന്നിരുന്നു.
ആയിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീർണമുള്ള വീടുള്ളവർ, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങള്‍ ഉള്ളവർ നിലവിലെ സാമൂഹിക സാഹചര്യത്തില്‍ ആഢംബരമല്ല. ഭിന്നശേഷിക്കാരായി കുടുംബാംഗങ്ങള്‍ക്കായി നാലുചക്രവാഹനം ഉപയോഗിക്കുന്നവരുമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നത്.
മുൻഗണനാ റേഷൻ കാർഡുകള്‍ക്ക് അപേക്ഷിക്കാം
മുൻഗണനാ റേഷൻ കാർഡുകള്‍ക്ക് ജൂലൈ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകള്‍ പി എച്ച് എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരംമാറ്റാനായി അപേക്ഷിക്കാവുന്നതാണ്. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവച്ചത്. അർഹരായ കാർഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിൻ പോർട്ടല്‍ (ecitizen.civilsupplieskerala.gov.in ) മുഖേനയോ ഓണ്‍ലൈൻ ആയി അപേക്ഷിക്കണം. മുൻഗണനാ റേഷൻ കാർഡുകള്‍ ലഭിക്കാൻ അർഹതയുള്ള, മുൻഗണനേതര വിഭാഗക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ആവശ്യമായ രേഖകളുമായി അക്ഷയ കേന്ദ്രത്തില്‍ എത്തിയാല്‍ അവർ സിവില്‍ സപ്ലൈസിൻ്റെ പോർട്ടല്‍ വഴി കൃത്യമായി അപേക്ഷ നല്‍കി അതിൻ്റെ രസീത് നിങ്ങള്‍ക്ക് നല്‍കുന്നതാണ്. മുൻഗണന കാർഡുകള്‍ ആവശ്യമുള്ള വ്യക്തികള്‍ പറഞ്ഞ തീയതിക്കകം അപേക്ഷിക്കേണ്ടതാണ്.
കമ്പ്യൂട്ടർ/ഇന്റർനെറ്റ് സൗകര്യമുണ്ടെങ്കില്‍ സിവില്‍ സപ്ലൈസ് വകുപ്പിൻ്റെ ഔദ്യോഗിക പോർട്ടലായ ecitizen.civilsupplieskerala.gov.in വഴി ലോഗിൻ ചെയ്ത് 'ലഭ്യമായ സേവനങ്ങള്‍' എന്ന സെക്ഷനില്‍ നിന്ന് 'മുൻഗണനാ കാർഡിലേക്കുള്ള മാറ്റം' (Change to Priority) തിരഞ്ഞെടുത്ത് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കാനുള്ള അർഹത ആർക്കൊക്കെ?
മുൻഗണനാ കാർഡുകള്‍ പൂർണ്ണമായും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അർഹരായ കുടുംബങ്ങള്‍ക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ളതാണ്.
അർബുദം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ മാരക രോഗങ്ങള്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവർ അംഗങ്ങളായുള്ള കുടുംബങ്ങള്‍.
ആശ്രയമില്ലാത്ത സ്ത്രീകള്‍ ഗൃഹനാഥമാരായ കുടുംബങ്ങള്‍.
കടുത്ത ശാരീരിക/മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളോ മുതിർന്നവരോ ഉള്ള കുടുംബങ്ങള്‍.
സർക്കാർ നല്‍കുന്ന സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം കൈപ്പറ്റുന്ന അതിദരിദ്ര വിഭാഗങ്ങള്‍.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments