Breaking News

*സ്ത്രീ വേഷം ധരിച്ച് വീടുകളിൽ കവർച്ച : പുൽപ്പള്ളി സ്വദേശിയായ യുവാവ് അറസ്‌റ്റിൽ*

തലശേരി : ന്യൂമാഹിയിൽ നിർമ്മാണത്തിലിരിക്കുന്ന വീടു കളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലക്ഷങ്ങളുടെ ഇല ക്ട്രിക്ക് വയറിംഗ് സാമഗ്രികൾ കവർച്ച ചെയ്ത യുവാവ് പിടി യിൽ. വയനാട് പുൽപ്പള്ളി സ്വദേശി റോമിയോ ബേബി യാണ് പിടിയിലായത്. ന്യൂ മാഹി പാലത്തിന് സമീപം മൂന്നിടങ്ങളിൽ നടന്ന കവർച്ച യുമായി ബന്ധപ്പെട്ടാണ് പിടി കൂടിയത്. അലമ്പത്ത് മീത്തൽ ജസീമിന്റെ ഉടമസ്ഥതയിലുള്ള ലാർഡ് റെസ്‌റ്റോ കഫേ, വി.കെ നവാസ്, അലമ്പത്ത് മീത്തൽ ജായിസ് എന്നിവരുടെ
നിർമ്മാണത്തിലിരിക്കുന്ന വീടുകളിലാണ് കവർച്ച നടന്നത്. ഒരേരീതിയി ലാണ് മുന്നിടങ്ങളിലും കവർച്ച.
രാത്രികാലങ്ങളിൽ സ്ത്രീ വേഷം ധരിച്ച് ആരുടെയും ശ്രദ്ധ യിൽപ്പെടാതെ നിർമ്മാണത്തിലിരി ക്കുന്ന കെട്ടിടങ്ങളിൽ കയറി സാധ നങ്ങൾ കവർച്ച ചെയ്യുകയാണ് ഇയാളുടെ രീതി.
കവർച്ച ചെയ്ത ഇലക്ട്രിക്കൽ സാധനങ്ങൾക്ക് പുറമെ സ്ത്രീകളുടെ അടിവസ്ത്രങ്ങളും ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments