*പഠനം മുടങ്ങിയവർക്ക് സുവർണ്ണാവസരം; സൗജന്യ തുടർപഠനവുമായി കേരള പോലീസിന്റെ 'ഹോപ്പ്' പദ്ധതി*
തിരുവനന്തപുരം : പത്തും പന്ത്രണ്ടും പഠിപ്പിക്കാനൊരുങ്ങി കേരളാ പൊലീസ്. പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്കാണ് പൊലീസ് സൗജന്യമായി തുടര്‍പഠനം സാധ്യമാക്കുന്നത്. എസ്എസ്എല്‍സി, പ്ലസ് ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് പൊലീസിന്റെ ഹോപ്പ് പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്ത് സൗജന്യമായി തുടര്‍പഠനം നടത്താം. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 22 വയസ്സിനു താഴെയുള്ളവര്‍ക്ക് അതത് ജില്ലയില്‍ വച്ചാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലോ 9497900200 എന്ന നമ്പറിലോ ജൂലൈ 31ന് മുന്‍പ് പേര് റജിസ്റ്റര്‍ ചെയ്യണം.
വിദഗ്ധരായ അധ്യാപകരുടെ ക്ലാസുകളും മെന്ററിങ്, മോട്ടിവേഷന്‍ പരിശീലനങ്ങളും ഹോപ്പ് പദ്ധതിയുടെ ഭാഗമാണ്. നിരവധി തൊഴിലധിഷ്ടിത കോഴ്‌സുകള്‍ സ്വായത്തമാക്കുന്നതിനു കുട്ടികള്‍ക്ക് അവസരം ലഭിക്കും. 2025-26 അധ്യയനവര്‍ഷം പദ്ധതിയുടെ ഭാഗമായി 1671 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 1050 പേര്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments