Breaking News

സംഘടനാ പ്രവർത്തനങ്ങളിലെ മികവ്:എ എച്ച് ഇബ്രാഹിം,അബ്ദുള്ള കോട്ടക്കുന്ന് എന്നിവർ ദേശീയവേദി എക്സിക്യൂട്ടീവിൽ.

മൊഗ്രാൽ : സംഘടനാ പ്രവർത്തനങ്ങളിലെ മുൻ പരിചയത്തിലൂടെ സംഘാടക മികവ് തെളിയിച്ച 2 പേരെ മൊഗ്രാൽ ദേശീയവേദിയുടെ എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തിയതായി പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്മാൻ, സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് എന്നിവർ അറിയിച്ചു.ദേശീയവേദി എക്സിക്യൂട്ടീവിന്റെ അംഗീകാരത്തോടെയാണ് നിയമനം.

 നേരത്തെ ദേശീയവേദി ഗൾഫ് പ്രതിനിധിയായിരുന്ന എ എച്ച് ഇബ്രാഹിം,മത- സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ മണ്ഡലങ്ങളിൽ പ്രവർത്തിച്ച് സംഘാടക മികവ് തെളിയിച്ച അബ്ദുള്ള കോട്ടക്കുന്ന് എന്നിവരെയാണ് പുതുതായി മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുത്തത്.

 മൊഗ്രാൽ ദേശീയവേദി കഴിഞ്ഞ മൂന്നര പതിറ്റാണ്ടു കാലമായി മൊഗ്രാലിൽ പ്രവർത്തിച്ചുവരുന്ന സാമൂഹിക- സാംസ്കാരിക സംഘടനയാണ്.ഇതിൽ ഇക്കാലമത്രയും പ്രവർത്തിച്ചുവരുന്നവ രൊക്കെ വ്യത്യസ്തരാക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന് സാമൂഹിക ബോധമാണ്.ഒരു സംഘടന മികച്ചതായി തീരുന്നത് അതിന്റെ നല്ല, നല്ല ലക്ഷ്യത്തിലൂടെ യാണ്.ലക്ഷ്യം നടപ്പാക്കണമെങ്കിൽ നല്ല സംഘാടകർ വേണം. തിരഞ്ഞെടുക്കപ്പെട്ട രണ്ട് എക്സിക്യൂട്ടീവ് അംഗങ്ങൾ വ്യത്യസ്തരായ കഴിവുള്ളവരാണ് എന്ന വസ്തുത ഉൾക്കൊണ്ടുകൊണ്ടാണ് തിരഞ്ഞെടുത്തതെ ന്ന് പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്മാനും, ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസും അറിയിച്ചു.

ഫോട്ടോ:മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എ എച്ച് ഇബ്രാഹിം, അബ്ദുള്ള കോട്ടക്കുന്ന്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments