Breaking News

*മധൂർ മണ്ഡലം കോൺഗ്രസ് കൺവെൻഷൻ നടത്തി*

ഉളിയത്തടുക്ക : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മധൂർ മണ്ഡലംകോൺഗ്രസ്‌ കമ്മിറ്റിനേതൃകൺവെൻഷൻ ഉളിയത്തടുക്ക മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്നു. കബവെൻഷൻ ഡിസിസി ജനറൽ സെക്രട്ടറി കെ. ഖാലിദ് ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന പ്രസംഗത്തിൽ സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനൊപ്പം, മധൂർ ഗ്രാമപഞ്ചായത്തിലെ ഭരണപരമായ വീഴ്ചകളും ജനകീയ വിഷയങ്ങളിലെ അനാസ്ഥയും ശക്തമായി ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കേണ്ടത് സംഘടനയുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.

കൺവെൻഷനിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മഹമൂദ് വട്ടയക്കാട്  അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ എം രാജീവൻ നമ്പ്യാർ,ഡിസിസി നിർവാഹക സമിതി അംഗം അർജുനൻ തായലങ്ങാടി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉഷാ അർജുൻ, മഹിള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജമീല അഹമ്മദ്, ബ്ലോക്ക് സെക്രട്ടറിമാരായ സന്തോഷ് ക്രസ്റ്റ, എം. ധർമ്മധീര, അബ്ദുൽ സമദ്, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കുശല കുമാരി, കൊല്ലങ്കാന വാർഡ് മെമ്പർ മഞ്ജു കെ. വിജയ്, കെ. വി. സുജാത, ഗോപാലകൃഷ്ണൻ, റസാക് പട്ള, അബൂബക്കർ പട്ള, വിൻസെന്റ് റോഡ്രിഗസ്, മാധവ് എസ്., സ്റ്റാനി ലോബോ, ജിജേന്ദ്ര കുമാർ, ഗായത്രി, ഇബ്രാഹിം ഖലീൽ, ഷാജഹാൻ പട്ള എന്നിവർ സംസാരിച്ചു.

മണ്ഡലത്തിലെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഓരോ ബൂത്തിലും കോൺഗ്രസിന്റെ സാന്നിധ്യം വിപുലീകരിക്കുന്നതിനും അംഗത്വ ക്യാമ്പയിൻ, വീടുകൾ സന്ദർശിക്കുന്ന ജനസമ്പർക്ക പരിപാടികൾ, വാർഡ് തല കൺവെൻഷനുകൾ, ജനകീയ വിഷയങ്ങളിൽ പ്രതിഷേധ പരിപാടികൾ എന്നിവ വ്യാപകമായി സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

മധൂർ ഗ്രാമപഞ്ചായത്തിലെ ബിജെപി ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങളും വികസന മുരടിപ്പും ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുന്നതിനായി ജനാധിപത്യപരവും സമാധാനപരവുമായ രാഷ്ട്രീയ പ്രചാരണങ്ങളും പ്രതിഷേധ പരിപാടികളും ശക്തമാക്കാനും, പഞ്ചായത്തിലെ വികസന-ക്ഷേമ വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്താനും കൺവെൻഷൻ ആഹ്വാനം ചെയ്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments