* ട്രംപിന്റെ ഇടപെടൽ, ചുവപ്പുകാർഡ് കണ്ട ബലോഗുന് സസ്പെൻഷൻ ഇല്ല; നോക്കൗട്ട് കളിക്കും, നിയമം വളച്ചൊടിച്ച് ഫിഫ.*
ഫുട്ബോൾ ലോകകപ്പിന്റെ നടത്തിപ്പിൽ വിമർശനങ്ങൾ വർധിക്കവേ ആതിഥേയരായ യു.എസ്.എയ്ക്ക് എല്ലാ പരിധികളും ലംഘിച്ചുള്ള സഹായവുമായി ഫിഫ. നോക്കൗട്ടിൽ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയ യു.എസ് സ്ട്രൈക്കർ ഫോളാറിൻ ബലോഗുൻ ബെൽജിയത്തിനെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ കളിക്കും. ചുവപ്പുകാർഡ് ലഭിച്ചാൽ ഏത് താരത്തിനും അടുത്ത മത്സരത്തിൽ സസ്പെഷൻ ഉണ്ടാവും. ഫിഫ നിയമത്തിൽ അത് കൃത്യമായി പ റയുന്നുണ്ട്. എന്നാൽ മുൻപൊന്നുമില്ലാത്ത വിധം ഒരു ആതിഥേയ രാജ്യത്തിന് എല്ലാ നിയമങ്ങളും ലംഘിച്ച് കളിക്കാൻ അവസരം നൽകിയിരിക്കുകയാണ് ഫിഫ .
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്റാന്റിനോയെ നേരിട്ട് വിളിക്കുകയും, സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ബോസ്നിയക്കെതിരായ മത്സരത്തിലാണ് ബലോഗുന് ചുവപ്പുകാർഡ് ലഭിച്ചത്. ഈ മത്സരത്തിൽ താരം ഗോളും നേടിയിരുന്നു. ടൂർണമെന്റിൽ യു.എസിനായി ബലോഗുൻ നേടുന്ന മൂന്നാം ഗോളായിരുന്നു ഇത്. എന്നാൽ മത്സരത്തിന്റെ രണ്ടാം പാതിയിൽ താരിക് മുഹറമോവിച്ചിന്റെ കണങ്കാലിൽ ചവിട്ടിയതിനെ തുടർന്നാണ് താരത്തിന് ചുവപ്പുകാർഡ് ലഭിച്ചത്.
അതേസമയം ബലോഗുന് ചുവപ്പുകാർഡ് നൽകാൻ മാത്രമുള്ള ഫൗൾ ആയിരുന്നില്ല അതെന്ന് പിന്നീട് യു.എസ് പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോ തുറന്നടിച്ചിരുന്നു. തീരുമാനം പുനപ്പരിശോധിക്കാൻ സാധിക്കുമോ എന്ന് ട്രംപ് ഇൻഫാന്റിനോ വിളിച്ച് അന്വേഷിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ചുവപ്പുകാർഡ് പിൻവലിക്കാതെയാണ് ബലോഗുന് ഫിഫ കളിക്കാൻ അനുമതി നൽകുന്നത്. ബലോഗുനുള്ള സസ്പെൻഷൻ ചെറിയൊരു ഇടവേള വരെ പിൻവലിക്കുന്നുവെന്നാണ് ഫിഫ പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്. സമാനമായ ഫൗൾ ബലോഗുൻ ഇനിയും ഇക്കാലയളവിൽ ആവർത്തിച്ചാൽ സസ്പെൻഷൻ വീണ്ടും കൊണ്ടുവരും. താരത്തിനെ മത്സരത്തിൽ നിന്ന് വിലക്കുമെന്നും ഫിഫ അറിയിച്ചു.
ഫിഫയ്ക്ക് നന്ദി അറിയിച്ച് കൊണ്ട് ട്രംപ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റിട്ടിട്ടുണ്ട്. ഫിഫയ്ക്ക് ശരിയായ കാര്യം ചെയ്തതിന് നന്ദിയെന്നും, കടുത്ത അനീതിയെയാണ് അവർ പിൻവലിച്ചിരിക്കുന്നതെന്നും ട്രംപ് കുറിച്ചു. വൈറ്റ്ഹൗസ് അടക്കം ഈ തീരുമാനത്തിൽ ആഹ്ലാദം പ്രകടനം നടത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. യു.എസ് സോക്കറും തീരുമാനത്തെ അംഗീകരിക്കുന്നതായി പറഞ്ഞു. അതേസമയം റോയൽ ബെൽജിയം ഫുട്ബോൾ ഈ തീരുമാനത്തെ എതിർത്തു. ടൂർണമെന്റിന്റെ നിയമങ്ങൾക്ക് വിരുദ്ധമാണ് ഈ തീരുമാനമെന്ന് അവർ തുറന്നടിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments