*രാജ്യത്ത് അശ്ലീല വീഡിയോ വിറ്റ് ഇൻസ്റ്റഗ്രാം! ബിബിസി അന്വേഷണ റിപ്പോർട്ട്*
ഇന്ത്യയിൽ ഇൻസ്റ്റഗ്രാം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പണമടച്ചുള്ള പരസ്യങ്ങൾ നൽകുന്നുണ്ടെന്ന് റിപ്പോർട്ട്. ബിബിസിയാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത്.
ബലാത്സംഗ വീഡിയോ, ചൈൽഡ് വീഡിയോ എന്നിങ്ങനെയുള്ള കാറ്റഗറികളാണ് പരസ്യങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 99 രൂപയ്ക്ക് ഈ ദൃശ്യങ്ങൾ വാങ്ങാൻ സാധിക്കുന്ന ടെലഗ്രാം ചാനലുകളുമുണ്ട്. ഇതിനായുള്ള ലിങ്കുകളും പരസ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബിബിസി കണ്ടെത്തി.
എന്നാൽ പരസ്യങ്ങൾ മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിൽ ഉള്ളതല്ലെന്നായിരുന്നു ഇൻസ്റ്റഗ്രാമിന്റെ മറുപടി. മോശം ഉള്ളടക്കമുള്ള പരസ്യങ്ങൾ പിൻവലിച്ചെന്നും നയങ്ങൾക്ക് വിരുദ്ധമായ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തെന്നുമാണ് മെറ്റയുടെ വിശദീകരണം. ഈ വർഷം മാത്രം കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം ഉള്ളടക്കമായി വരുന്ന 274,000-ത്തിലധികം ഗ്രൂപ്പുകളും ചാനലുകളും നീക്കം ചെയ്തതായി ടെലഗ്രാം അറിയിച്ചു.
ഉപയോക്താക്കൾ ഇത്തരം വിവരങ്ങൾ തിരയാതെ തന്നെ അവരിലേക്ക് ഇൻസ്റ്റഗ്രാം അശ്ലീല ഉള്ളടക്കങ്ങൾ നിർദേശിക്കുന്നതായി അന്വേഷണത്തിൽ ബിബിസി കണ്ടെത്തി. വ്യാജ അക്കൗണ്ട് നിർമിച്ച് ബിബിസി തന്നെയാണ് ഈ കാര്യം കണ്ടെത്തിയത്. ഒരു പരസ്യത്തിൽ ഏകദേശം 12 വയസുള്ള ആൺകുട്ടിയും പെൺകുട്ടിയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ വരെ പ്രദർശിപ്പിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments