*യുഡിഎഫ് ഗവൺമെന്റ് കാസർഗോഡ് ജില്ലയ്ക്ക് യുവജന ക്ഷേമ കാര്യത്തിലും സ്പോർട്സ് രംഗത്തും മുന്തിയ പരിഗണന നൽകും - ഒ .ജെ ജനീഷ്*
കാസർഗോഡ് : യുഡിഎഫ് ഗവൺമെന്റ് കാസർഗോഡ് ജില്ലയ്ക്ക് യുവജന ക്ഷേമ കാര്യത്തിലും സ്പോർട്സ് രംഗത്തും മുന്തിയ പരിഗണന നൽകുമെന്ന് സംസ്ഥാന കായിക, യുവജന ക്ഷേമകാര്യ വകുപ്പ് മന്ത്രി ഒ .ജെ ജനീഷ് പ്രസ്താവിച്ചു. കാസർഗോഡ് ജില്ലയിൽ വേണ്ടത്ര സ്ഥലം ലഭ്യമാക്കാനുള്ള സാഹചര്യങ്ങളുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം വരെ ഉണ്ടാക്കാനുള്ള മെച്ചപ്പെട്ട അവസരങ്ങൾക്കൊപ്പം ഇതര സംസ്ഥാനങ്ങളുടെ കൂടി താല്പര്യങ്ങൾ മുതലെടുത്താൽ നമുക്ക് ഏറെ നേട്ടങ്ങൾ കായിക തലത്തിൽ ഉണ്ടാക്കാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണം പല കാര്യത്തിലും നമ്മെ പിന്നോക്കം വലിച്ചിരിക്കുന്നു. കായിക താരങ്ങൾക്കുള്ള പ്രൈസ് മണി പോലും എട്ട് വർഷമായി മുടങ്ങി കിടക്കുന്നു. യുവജന കോ-ഓർഡിനേറ്റർമാർക്കുള്ള അലവൻസും വർഷങ്ങളായി മടങ്ങിക്കിടക്കുന്നു. കായിക താരങ്ങൾക്കുള്ള പ്രൈസ് മണി വിതരണത്തിന് യുഡിഎഫ് ഗവൺമെന്റ് എട്ട് കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി സ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായി ജില്ല സന്ദർശിക്കുന്ന ഓ. ജെ ജനീഷിന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡണ്ട് പി .കെ ഫൈസൽ അധ്യക്ഷത വഹിച്ചു. ഡിസിസിയുടെ സ്നേഹോപഹാരം അദ്ദേഹം മന്ത്രിക്ക് നൽകുകയും ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി എം .സി പ്രഭാകരൻ സ്വാഗതം പറഞ്ഞു. ഡിസിസി ഭാരവാഹികളായ സോമശേഖര ഷേണി, ഡോ: കെ .വി ശശിധരൻ, കെ. ഖാലിദ്, കെ .ലക്ഷ്മണ പ്രഭു, അഡ്വ: ശ്രീജിത്ത് മാടക്കല്ല്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, നേതാക്കളായ കാർത്തികേയൻ പെരിയ, മിഥുൻ മോഹൻ, മനാഫ് നുള്ളിപ്പാടി, ഉനൈസ് ബേഡകം, എം. രാജീവൻ നമ്പ്യാർ, ലോക്നാഥ് ഷെട്ടി, അഡ്വ: ജവാദ് പുത്തൂർ, അർജുനൻ തായലങ്ങാടി, വിനോദ് അച്ചാംതുരുത്തി എന്നിവർ സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments