Breaking News

*വാട്‍സാപ്പ് ഉപയോഗിക്കുന്നവർ ഓൺ ചെയ്യേണ്ട അഞ്ച് സുരക്ഷാ ഫീച്ചറുകള്‍*

വാട്‍സാപ്പ് അക്കൗണ്ടും സ്വകാര്യ വിവരങ്ങളും കൂടുതല്‍ സുരക്ഷിതമാക്കാൻ സഹായിക്കുന്ന അഞ്ച് പ്രധാന ഫീച്ചറുകള്‍. ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ, പ്രൈവസി സെറ്റിങ്‌സ്, സ്പാം കോളുകള്‍ നിശബ്ദമാക്കല്‍, ചാറ്റ് ലോക്ക്, ഐപി അഡ്രസ് സംരക്ഷണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ കോടിക്കണക്കിന് ആളുകള്‍ വാട്‍സാപ്പ് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ മാത്രം മതിയാകില്ല. അക്കൗണ്ടും സ്വകാര്യ വിവരങ്ങളും കൂടുതല്‍ സുരക്ഷിതമാക്കാൻ എല്ലാവരും ഉപയോഗിക്കേണ്ട അഞ്ച് പ്രധാന സുരക്ഷാ ഫീച്ചറുകള്‍ പരിചയപ്പെടാം.

*ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ*
*ഓണ്‍ ചെയ്യുക*

സെറ്റിങ്‌സ് > അക്കൗണ്ട് > ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ എന്ന ഓപ്‍ഷനുകളില്‍ പോയി ആറക്ക പിൻ നമ്പർ സജ്ജമാക്കുക. മറ്റൊരാള്‍ നിങ്ങളുടെ നമ്പർ ഉപയോഗിച്ച്‌ വാട്സാപ്പ് രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചാലും ഈ പിൻ നമ്പർ ഇല്ലാതെ അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കില്ല.

*പ്രൊഫൈലും സ്റ്റാറ്റസും എല്ലാവർക്കും കാണിക്കരുത്*

സെറ്റിങ്‌സ് > സ്വകാര്യത എന്ന വിഭാഗത്തില്‍ അവസാനം ഓണ്‍ലൈനില്‍ ഉണ്ടായ സമയം, പ്രൊഫൈല്‍ ചിത്രം, വിവരങ്ങള്‍, സ്റ്റാറ്റസ് എന്നിവയ്ക്ക് എന്റെ കോണ്‍ടാക്ടുകള്‍ അല്ലെങ്കില്‍ ഒഴിവാക്കിയവരെ ഒഴികെയുള്ള മൈ കോണ്‍ടാക്റ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇതിലൂടെ നിങ്ങള്‍ക്ക് വിശ്വാസം ഉള്ളവർക്ക് മാത്രം സ്വകാര്യ വിവരങ്ങള്‍ കാണിക്കാം.

*പരിചയമില്ലാത്ത നമ്പറുകളുടെ കോളുകള്‍ നിശബ്‍ദമാക്കാം*

സെറ്റിങ്‌സ് > പ്രൈവസി > കോളുകള്‍ > പരിചയമില്ലാത്ത കോളർമാരെ നിശബ്‍ദമാക്കുക എന്ന ഓപ്ഷൻ ഓണ്‍ ചെയ്യുക. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ഫോണ്‍ റിങ് ചെയ്യില്ല. പിന്നീട് കോളുകള്‍ വിഭാഗത്തില്‍ അവ പരിശോധിക്കാനും കഴിയും.

*ചാറ്റ് ലോക്കും ആപ്പ് ലോക്കും ഉപയോഗിക്കുക*

വിരലടയാളമോ മുഖം തിരിച്ചറിയല്‍ സംവിധാനമോ ഉപയോഗിച്ച്‌ ചാറ്റ് ലോക്ക്, ആപ്പ് ലോക്ക് എന്നിവ സജീവമാക്കാം. ഫോണ്‍ മറ്റൊരാളുടെ കൈയില്‍ കിട്ടിയാലും ലോക്ക് ചെയ്ത ചാറ്റുകള്‍ തുറക്കാൻ സ്ഥിരീകരണം ആവശ്യമായിരിക്കും.

*വാട്‍സാപ്പ് കോളുകളില്‍ ഐപി അഡ്രസ് സംരക്ഷിക്കാം*

സെറ്റിങ്‌സ് > പ്രൈവസി > അഡ്വാൻസ്‍ഡ് > കോളുകളില്‍ ഐപി അഡ്രസ് സംരക്ഷിക്കുക എന്ന ഓപ്ഷൻ ഓണ്‍ ചെയ്താല്‍ നിങ്ങളുടെ ഐപി അഡ്രസ് കൂടുതല്‍ സുരക്ഷിതമാകും. ഇതിലൂടെ കോളിനിടെ ഏകദേശ സ്ഥാനം കണ്ടെത്താനുള്ള സാധ്യത കുറയും.

*ഇന്നുതന്നെ ഈ സെറ്റിംഗ്‍സുകള്‍ പരിശോധിക്കൂ*

ഈ അഞ്ച് സുരക്ഷാ ഫീച്ചറുകള്‍ ആക്ല്‍റ്റീവാക്കിയാല്‍ നിങ്ങളുടെ അക്കൗണ്ട് ഹാക്കിങ്, സ്‍പാ കോളുകള്‍, സ്വകാര്യ വിവര ചോർച്ച എന്നിവയുടെ സാധ്യത ഗണ്യമായി കുറയ്ക്കാം. നിങ്ങളുടെ വാട്‍സാപ്പ് സുരക്ഷിതമാണോ എന്ന് ഇന്നുതന്നെ പരിശോധിക്കുക.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments