കറന്തക്കാട് ജംക്ഷനില്‍ അപകടങ്ങള്‍ പതിവാകുന്നു.സപീഡ് ബ്രേക്കര്‍ സ്ഥാപിക്കണം : ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്
കാസര്‍കോട് : കറന്തക്കാട് ജംക്ഷനില്‍ അപകടങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രി നടന്ന റോാഡപകടത്തില്‍ വന്‍ ദുരന്തമാണ് ഒഴിഞ്ഞു പോയത്.
രാത്രി 12 മണിക്കായിരുന്നു അപകടം നടന്നത്. മധൂര്‍ ഭാഗത്തു നിന്നും സര്‍വ്വീസ് റോഡിലേക്ക് കയറി വന്ന എക്‌സപ്രസ്സോ കാറിനെ വെട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ കാറിന്റെ ബോണറ്റില്‍ തട്ടി മംഗലാപുരം ഭാഗത്തു നിന്നും വരികയായിരുന്ന ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മറികയായിരുന്നു. തലകീഴായ് മറിഞ്ഞ ഇന്നോവ ഏകദേശം 300 മീറ്ററോളം മുന്നോട്ട് പോയാണ് നിന്നത്.
എക്‌സ്‌പ്രസ്സോ കാറിലുണ്ടായിരുന്ന രണ്ട് സ്‌ത്രീകളും പരിക്കില്ലാതെ രക്ഷപ്പെട്ടു. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സും സംഭവ സ്ഥലത്തെത്തി. ഇന്നോവയിലെ യാത്രക്കാരായ രണ്ട് യുവാക്കളെയും ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് അംഗങ്ങളായ മജീദ് ബെണ്ടിച്ചാലും, സി.ടി മുസ്‌തഫയും ക്ലബ്ബ് ആംബുലന്‍സില്‍ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും പ്രാഥമിക ശുശ്രൂഷക്ക് ശേഷം അവരെ കാഞ്ഞങ്ങാട് കൊണ്ടു പോയി.
കറന്തക്കാട് ജംക്ഷനില്‍ റോപകടം സ്ഥിര സംഭവമായി മാറുകയാണ്. മധൂര്‍ റോഡില്‍നിന്നും വരുന്ന വാഹനങ്ങള്‍ പോലീസ് സ്റ്റേഷന്‍ ഭാഗത്തേക്കും അവിടെ നിന്നും തിരിച്ചും വരുന്നത് ഇരു വശത്തുമുള്ള സര്‍വ്വീസ് റോഡിനെ ബന്ധിപ്പിക്കുന്ന നേര്‍ പാതയിലാണ്. വാഹനങ്ങള്‍ അശ്രദ്ധയോടെ മുന്നോട്ടെടുക്കുമ്പോള്‍ ഇവിടെ അപകടം പതിവാകുന്നു.
മംഗലാപുരം ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ എക്‌സിറ്റ് പോയിന്റിലിറങ്ങി പലപ്പോഴും അമിത വേഗതയിലാണ് വരുന്നത്. മധൂര്‍ റോഡില്‍ നിന്നും വരുന്ന വാഹനങ്ങളുടെ ചെറിയൊരു അശ്രദ്ധമതി ഇവിടെ വന്‍ ദുരന്തങ്ങള്‍ സംഭവിക്കാന്‍. അതു കൊണ്ട് റോഡിന്റെ ഇരു വശത്തും സ്‌പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കണമെന്ന് ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രിഗിരി ഭാരവാഹികളായ ഷാഫി നാലപ്പാട്, ഷാഫി എ.നെല്ലിക്കുന്ന്, സി.ടി മുസ്‌തഫ എന്നിവര്‍ അധികൃതരോടാവശ്യപ്പെട്ടു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments