Breaking News

*ഡ്രൈവിങ് ടെസ്റ്റിന് ഇനിഓട്ടോമാറ്റിക് കാറുകളും*

സംസ്ഥാനത്ത് ഓട്ടോമാറ്റിക് ഗിയര്‍ കാറുകളുടെ വില്പന വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓട്ടോമാറ്റിക് കാറുകളും ഡ്രൈവിങ് ടെസ്റ്റിന് അനുവദിക്കും. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണ്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ ആവശ്യം ഉയര്‍ന്നതും അംഗീകരിക്കാമെന്ന് മന്ത്രി അറിയിച്ചതും. ലേണേഴ്സ് ടെസ്റ്റിലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിന്റെ ഓപ്ഷന്‍ നാലില്‍ നിന്ന് മൂന്നാക്കി കുറയ്‌ക്കും. ഓരോ ആര്‍ടി ഓഫീസിലും ലേണേഴ്സ് ടെസ്റ്റിനായി 10 ലാപ്ടോപ്പുകള്‍ പുതുതായി അനുവദിക്കും. ഡ്രൈവിങ് ടെസ്റ്റിലും ലേണേഴ്സ് ടെസ്റ്റിലും പരീക്ഷാര്‍ത്ഥികളുടെ എണ്ണം 40-ല്‍ നിന്ന് 60 ആയി ഉയര്‍ത്തുകയോ ഉദ്യോഗസ്ഥരെ വര്‍ധിപ്പിച്ച്‌ സ്ലോട്ട് കൂട്ടുകയോ ചെയ്യുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തു. മുടങ്ങിക്കിടക്കുന്ന ടെസ്റ്റുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ഡ്രൈവിങ് സ്‌കൂള്‍ പാര്‍ക്കിങ് ഏരിയ വെതര്‍ പ്രൂഫ് ആകേണ്ടതില്ല. സ്‌കൂളില്‍ ചേര്‍ത്തിട്ടുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ദൂരപരിധി ഒഴിവാക്കി. സൈറ്റുകളിലെ തകരാറുകള്‍ മൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ കേരളത്തിന് മാത്രമായി പുതിയ സെര്‍വര്‍ നിര്‍മിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു. ലേണേഴ്സിന്റെ രേഖകള്‍ക്ക് അറ്റസ്റ്റ് ചെയ്ത കോപ്പി മതിയാകും. അക്രഡിറ്റഡ് ഡ്രൈവിങ് ടെസ്റ്റ് (എഡിടിസി) ഉടന്‍ ഉണ്ടാകില്ല. മറ്റ് സംസ്ഥാനങ്ങളില്‍ ആരംഭിക്കുന്ന മുറയ്‌ക്ക് ആലോചിക്കും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments