Breaking News

*കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് യൂണിയൻ തിരിച്ചുപിടിച്ച് എസ്എഫ്ഐ*

കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് യൂണിയൻ എസ്എഫ്‌ഐ തിരിച്ചുപിടിച്ചു. കഴിഞ്ഞ രണ്ടുവർഷമായി യൂണിയൻ ഭരിച്ചിരുന്ന എംഎസ്എഫ് – കെഎസ്‍യു സംഖ്യത്തെ പരാജയപ്പെടുത്തി 16ൽ 11 സീറ്റുംനേടിയാണ്‌ എസ്‌എഫ്‌ഐയുടെ മിന്നുംജയം.ജോയിന്റ് സെക്രട്ടറി, മാഗസിൻ എഡിറ്റർ,സ്പോർട്സ് സെക്രട്ടറി,യുയുസി പിജി, യുയുസി യുജി, പിജി റപ്രസെന്റേറ്റീവ് , 2021, 2022, 2023, 2024, 2025 ബാച്ച് റപ്രസെന്റേറ്റീവ് എന്നിവ എസ്എഫ്ഐ നേടി. ജോയിന്റ് സെക്രട്ടറി വിചിത്ര പത്മനാഭൻ, മാഗസിൻ എഡിറ്റർ വി നന്ദിത, സ്പോർട്സ് സെക്രട്ടറി പി വി നവിൻ വിനോദ്,യുയുസി പിജി ഡോ.ആർ ശ്രീക്കുട്ടൻ , യുയുസി യുജി അജ്മൽ താഹ, പിജി റപ്രസെന്റേറ്റീവ് ആർ നിഥിൻ,2021 ബാച്ച് റപ്രസെന്റേറ്റീവ് ആർ എസ് വിനീത്, 2022 ബാച്ച് റപ്രസെന്റേറ്റീവ് ഷാരു സജി, 2023 ബാച്ച് റപ്രസെന്റേറ്റീവ് എ മഹിനാഥ്, 2024 ബാച്ച് റപ്രസെന്റേറ്റീവ് നേഹ നസ്രിൻ, 2025 ബാച്ച് റപ്രസെന്റേറ്റീവ് സി പി അർജുൻ എന്നിവരാണ് എസ്എഫ്ഐ പാനലിൽ വിജയിച്ചത്

ആരോ​ഗ്യ സർവകലാശാലയ്ക്ക് കീഴിൽ നടന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ ഉജ്വല വിജയമാണ് എസ്എഫ്ഐ നേടിയത്. നോമിനേഷൻ പ്രക്രിയ പൂർത്തികരിച്ചപ്പോൾ തന്നെ സംസ്ഥാനത്തെ ആരോഗ്യ സർവ്വകലാശാലയ്ക്ക് കീഴിലുള്ള വിവിധ ക്യാമ്പസുകളിൽ വിജയിക്കാൻ എസ്എഫ്ഐക്ക് സാധിച്ചു. 23 വർഷങ്ങൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ്, നാല് വർഷങ്ങൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജ്, ചരിത്രത്തിൽ ആദ്യമായി തൃശൂർ മെഡിക്കൽ കോളേജ്, തുടർച്ചയായി എതിരില്ലാതെ പാലക്കാട് മെഡിക്കൽ കോളേജ്, കൊല്ലം മെഡിക്കൽ കോളേജ്, ആലപ്പുഴ ടി ഡി മെഡിക്കൽ കോളേജ് ഉൾപ്പടെ സംസ്‌ഥാനത്തെ ആരോഗ്യ സർവകലാശാലയ്ക്കു കീഴിലുള്ള ഭൂരിപക്ഷം കോളേജുകളിലും എസ്എഫ്ഐ തിളക്കമാർന്ന വിജയം നേടി. കോട്ടക്കൽ ആയുർവേദ കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. സി-മെറ്റ് കോളേജ് വർക്കല കെഎസ്‍യുവിൽ നിന്നും തിരിച്ചുപിടിച്ചു. നേമം വിദ്യാധിരാജ കോളേജിൽ എസ്എഫ്ഐ വിജയിച്ചു.

മയക്കുമരുന്ന് മാഫിയ സംഘങ്ങളെ കൂട്ടുപിടിച്ചും അക്രമങ്ങൾ അഴിച്ചുവിട്ടും ക്യാമ്പസുകളെ കലാപഭൂമിയാക്കുന്ന കെഎസ്‌യു വലതുപക്ഷ ഫാസിസ്റ്റ് ക്രിമിനൽ സംഘങ്ങൾക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments